GeneralNEWS

1985-കള്‍ക്ക് ശേഷം കടന്നു വന്ന മലയാളത്തിലെ മികച്ച അഞ്ച് പ്രതിനായക വേഷങ്ങള്‍

1. കുളപ്പുള്ളി അപ്പന്‍തമ്പുരാന്‍ (നരേന്ദ്രപ്രസാദ്)

(സിനിമ: ആറാംതമ്പുരാന്‍ സംവിധാനം : ഷാജി കൈലാസ്)

അഭിനയ ജ്വാല അരങ്ങില്‍ തെളിയിച്ച കഥാപാത്രങ്ങളില്‍ ഒന്ന്. ഒരു പ്രതി നായകന് നായകനെ തച്ചുടക്കുന്ന ശരീര വഴക്കമല്ല അഭിനയ വഴക്കമാണ് ആവോളം വേണ്ടതെന്നു തെളിയിച്ച മികച്ച കഥാപാത്രങ്ങളില്‍ ഒന്നായിരുന്നു ആറാം തമ്പുരാനിലെ കുളപ്പുള്ളി അപ്പന്‍തമ്പുരാന്‍. കുളപ്പുള്ളി അപ്പന്‍തമ്പുരാന്റെ പേരില്‍ തന്നെ ഒരു കനല്‍ ഉണ്ട്. നിര്‍വചിക്കാന്‍ കഴിയാത്ത പകയുടെ കനല്‍ അതില്‍ അലിഞ്ഞു ചേര്‍ന്നാണ് നരേന്ദ്രപ്രസാദ് ഈ വേഷം അഭിനയിച്ചു തീര്‍ത്തത്. 85-കള്‍ക്ക് ശേഷമുള്ള അഞ്ച് പ്രതിനായക വേഷങ്ങളെ പരമാര്‍ശിച്ചു പോരുമ്പോള്‍ ഒരിക്കലും മറക്കാന്‍ ഇട വരാത്ത കഥാപാത്രം. ഇത് പോലെയുള്ള കഥാപാത്രങ്ങള്‍ അഗ്‌നി പോലെ പ്രേക്ഷകരില്‍ പടര്‍ത്താന്‍ മറ്റൊരു നരേന്ദ്രപ്രസാദ് ഇല്ല എന്നത് മലയാള സിനിമയുടെ വലിയ നഷ്ടങ്ങളില്‍ ഒന്നാണ്.

2. കീരിക്കാടന്‍ ജോസ് (മോഹന്‍രാജ്)

(സിനിമ : കിരീടം സംവിധാനം : സിബി മലയില്‍)

സേതുമാധവനൊപ്പം പൊരുതി നിന്ന വില്ലന്‍ കഥാപാത്രമാണ് കീരിക്കാടന്‍ ജോസ്. കിരീടം സിനിമയില്‍ കീരിക്കാടന്‍ ജോസായി അഭിനയം അസാധ്യമക്കിയപ്പോള്‍ മോഹന്‍ രാജ് എന്ന ഈ നടന്റെ യഥാര്‍ത്ഥ നാമം അപ്രത്യക്ഷമായി. കിരീടം സിനിമയില്‍ ലോഹിതദാസും,സിബി മലയിലും ചേര്‍ന്ന് അവതരിപ്പിച്ച ഈ കഥാപാത്ര അഭിനയത്തിന് വല്ലാത്ത മൂര്‍ച്ചയായിരുന്നു. തെരുവില്‍ സേതുമാധവനോട് മല്ലിട്ട് തോല്‍ക്കേണ്ടി വരുന്ന കീരിക്കാടന്‍ ജോസ് കനത്ത പ്രതികാര ദാഹവുമായി തിരിച്ചെത്തുകയാണ്. അവസാന രംഗങ്ങളില്‍ മോഹന്‍ലാലിനോളം അഭിനയ പെരുമ കഥാപാത്രത്തില്‍ നിറച്ചു നിര്‍ത്താന്‍ കീരിക്കാടന്‍ ജോസ് എന്ന മോഹന്‍ രാജിനായി.നല്ല അഞ്ചു നായക വേഷങ്ങളില്‍ സേതുമാധവന്‍ ഉള്‍പ്പെടും പോലെ അഞ്ചു പ്രതിനായക വേഷങ്ങളില്‍ ഈ ജോസും ഉള്‍പ്പെടുന്നു.

3. മുണ്ടക്കല്‍ ശേഖരന്‍ (നെപ്പോളിയന്‍)

(സിനിമ :ദേവാസുരം സംവിധാനം : ഐ.വി ശശി)

കഥാനായകനോളം പ്രസക്തിയുള്ള കഥാപാത്രം. ദേവാസുരം സിനിമയിലെ മറക്കാന്‍ കഴിയാത്ത കഥാപാത്രം. മലയാളിയുടെയുള്ളില്‍ ചേക്കേറിയ ശക്തമായ വില്ലന്‍. പ്രേക്ഷകര്‍ക്ക് പകയോടെ വീക്ഷിക്കാന്‍ തോന്നുന്ന ഈ കഥാപാത്രം നെപ്പോളിയന്‍ പൂര്‍ണതയോടെ അഭിനയിച്ചു തീര്‍ത്തു. പലയാവര്‍ത്തിക്കണ്ടാലും ഈ പ്രതിനാകയകനോട് തികഞ്ഞ വെറുപ്പ് തോന്നി പോകും. അത് തന്നെയാണ് ആ നടനിലെ വിജയവും. ഒരു നായക നടനോട് ഇഷ്ടം തോന്നുമ്പോള്‍ അയാളിലെ അഭിനയം വിജയിക്കുന്നു മറിച്ചു ഒരു പ്രതിനായക കഥാപാത്രത്തെ വെറുക്കുമ്പോഴാണ് അയാളിലെ കഥാപാത്രം പ്രേക്ഷകര്‍ക്കുള്ളില്‍ വിജയിക്കുന്നത്. അത്തരത്തില്‍ വിജയിച്ച കഥാപാത്രമാണ് ദേവാസുരം സിനിമയിലെ മുണ്ടക്കല്‍ ശേഖരന്‍.

4. മണപ്പള്ളി പവിത്രന്‍ (എന്‍.എഫ്.വര്‍ഗീസ്)

(സിനിമ : നരസിംഹം സംവിധാനം : ഷാജി കൈലാസ് )

നരസിംഹത്തില്‍ സിംഹം പോലെ അവതരിച്ച മറ്റൊരു വില്ലന്‍ വേഷം. കൃത്യതയുള്ള അഭിനയ മേന്മയുമായി മികച്ചു നിന്ന വില്ലന്‍ വേഷങ്ങളില്‍ ഒന്നാണ് എന്‍.എഫ്.വര്‍ഗീസ് അവതരിപ്പിച്ച ഈ വില്ലന്‍ കഥാപാത്രം . ‘പവിത്രാ’ എന്ന മോഹന്‍ലാലിന്റെ വിളിയില്‍ തന്നെ ആ കഥാപാത്രത്തിന്റെ ശക്തി പ്രകടമാണ്. ഈ കഥാപത്രം അന്വശ്വരാമക്കിയ എന്‍.എഫ് വര്‍ഗീസും ഈ ഭൂമിയില്‍ ഇല്ല എന്നത് സങ്കടകരമാണ്.

5. ജോണ്‍ ഹോനായി (റിസബാവ)
(സിനിമ : ഇന്‍ഹരിഹര്‍ നഗര്‍ സംവിധാനം : സിദ്ധിക്ക് -ലാല്‍)

നര്‍മം കലര്‍ന്ന സിനിമയിലെ കരുത്തുറ്റ ഈ പ്രതിനായക വേഷം റിസബാവ എന്ന നടനില്‍ ഭദ്രമായിരുന്നു. മറ്റു സിനിമകളില്‍ നിന്ന് തികച്ചും വ്യത്യസ്ഥമായി സിദ്ധിക്ക് -ലാല്‍ ടീം ഈ പ്രതിനായക വേഷത്തെ അവതരിപ്പിച്ചു. സംഭാഷണ രീതികള്‍ക്കൊക്കെ അത്രയ്ക്ക് പ്രധാന്യത നല്‍കിയ കഥാപാത്ര സ്വഭാവമായിരുന്നു ജോണ്‍ ഹോനായിടേത്. നാല്‍വര്‍ സംഘമുള്ള നായകന്മാര്‍ക്കിടയിലും അഭിനയ കരുത്തോടെ പിടിച്ചു നിന്ന ജോണ്‍ഹോനായി പറയപ്പേടണ്ട പ്രതിനായക വേഷങ്ങളില്‍ ഒന്ന് തന്നെയാണ്.

shortlink

Post Your Comments


Back to top button