
മലയാള സിനിമയിൽ വിവാഹപ്രായമായ നടിമാരിൽ ഒരാളായി രമ്യാ നമ്പീശനുമുണ്ട് മുന്നിൽ. എന്നാൽ താരത്തിൻറെ വീട്ടിൽ വിവാഹ ആലോചനകളൊക്കെ കേമമായി നടക്കുകയാണ്. വരുന്ന ആലോചനകളെല്ലാം വിദേശത്ത് നിന്നാണത്രേ. പക്ഷേ ഇപ്പോൾ പെട്ടെന്ന് വിവാഹം വേണ്ടെന്നാണ് രമ്യാ നമ്പീശൻ പറയുന്നത്. കുറച്ച് നാൾ കൂടെ അഭിനയരംഗത്ത് തുടരണം, അതിന് ശേഷം മെല്ലെ വിവാഹത്തിലേക്ക് കടക്കാനാണ് ഇപ്പോൾ നടിയുടെ പ്ലാൻ. മലയാളം കൂടാതെ തമിഴ്, തെലുങ്ക് എന്നിവയിൽ നിന്നുമെല്ലാം ഒട്ടേറെ അവസരങ്ങളാണ് ഇപ്പോൾ രമ്യയെ തേടിയെത്തുന്നത്. ഇപ്പോൾ വിജയ് സേതുപതിക്കൊപ്പം സേതുപതി എന്ന പുതിയ തമിഴ് ചിത്രത്തിലാണ് രമ്യ അഭിനയിച്ചുകൊണ്ടിരിക്കുന്നത്. മലയാളത്തിൽ അഭിനയിക്കാൻ ഇഷ്ടമാണ്. നല്ല വേഷങ്ങൾ ലഭിക്കുകയാണെങ്കിൽ മലയാളത്തിലേക്ക് തന്നെ തിരിച്ചു വരും രമ്യാ നമ്പീശൻ കൂട്ടിച്ചേർത്തു.
Post Your Comments