പ്രതിഫലം കൂടുതല്‍ ആണെങ്കില്‍ കഥയും കഥാപാത്രവും പ്രശ്‌നമല്ല; കാജല്‍ അഗര്‍വാള്‍

തെന്നിന്ത്യന്‍ താരസുന്ദിരിയായ കാജല്‍ അഗര്‍വാളിനെ പുതിയ ചിത്രത്തിലേക്ക് ക്ഷണിക്കുമ്പോള്‍ ആദ്യം ചോദിക്കുന്നത് പ്രതിഫലത്തിന്റെ കാര്യമാണ്. പ്രതിഫലം കുഴപ്പമില്ലെന്ന് തോന്നി കഴിഞ്ഞാല്‍ താരം സിനിമയില്‍ അഭിനയിക്കാമെന്ന് സമ്മതിക്കും. പക്ഷേ കഥയോ കഥപാത്രമോ എന്താണെങ്കിലും താരത്തിന് പ്രശ്നമില്ലെന്നാണ് പറഞ്ഞ് വരുന്നത്. അടുത്തിടെ കാജല്‍ അഗര്‍വാള്‍ തന്നെയാണ് സിനിമ വാരികയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ താന്‍ മറ്റെന്തിനേക്കാളും പ്രതിഫലത്തിനാണ് പ്രാധാന്യം നല്‍കുന്നതെന്ന് വെളിപ്പെടുത്തിയത്. ഇപ്പോള്‍ ദീപക് തിജോരി സംവിധാനം ചെയ്യുന്ന ‘ദോ ലഫ്സോന്‍ കി കഹാനി’ എന്ന ചിത്രത്തിലാണ് കാജല്‍ അഭിനയിച്ചുകൊണ്ടിരിക്കുന്നത്. ഈ ചിത്രത്തിലും താരം പ്രതിഫലം നോക്കിയാണ് അഭിനയിക്കുന്നതെന്നാണ് പറയുന്നത്. രണ്‍ദീപ് ഹൂഡയാണ് ചിത്രത്തില്‍ നായക വേഷം അവതരിപ്പിക്കുന്നത്. പുതിയ ചിത്രത്തില്‍ രണ്‍ദീപും കാജലും തമ്മിലുള്ള കിടിലന്‍ ലിപ് ലോക് രംഗമാണ് ഇപ്പോള്‍ ചര്‍ച്ചയാകുന്നത്. ചിത്രത്തിന്റെ ട്രെയിലറിലും ലിപ് ലോക് രംഗം ഉള്‍പ്പെടുത്തിയിരുന്നു. പൂരി ജഗന്നാഥ് സംവിധാനം ചെയ്ത മഹേഷ് ബാബുവും കാജലും കേന്ദ്ര കഥപാത്രങ്ങളെ അവതരിപ്പിച്ച ചിത്രമാണ് ബിസിനസ്സ് മാന്‍. ചിത്രത്തില്‍ മഹേഷ് ബാബുവുമായുള്ള ലിപ് ലോക് ഏറെ ചര്‍ച്ചയായിരുന്നു. അതിന് ശേഷം താരം ഇനി ലിപ് ലോക് രംഗങ്ങളില്‍ അഭിനയിക്കില്ലെന്നും പറഞ്ഞിരുന്നു. ഇപ്പോള്‍ പുതിയ ചിത്രമായ ദോ ലഫ്സോന്‍ കി കഹാനി എന്ന ചിത്രത്തില്‍ താരം പ്രതിഫലം നോക്കിയാണ് ലിപ് ലോക് രംഗം അഭിനയിച്ചത് എന്നാണ് ഏറ്റവും പുതിയ റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.

Share
Leave a Comment