BollywoodGeneralNEWS

“നിന്റെ അമ്മയോടും പെങ്ങളോടും പോയി ചോദിക്കടാ” – അശ്ലീല കമന്റ് ഇട്ടയാള്‍ക്ക് സൊണാക്ഷിയുടെ മറുപടി

ബോള്‍ഡായ വ്യക്തിത്വവും ആത്മവിശ്വാസവും കൊണ്ട് മറ്റു ബോളിവുഡ് നടികളില്‍ നിന്ന് വ്യത്യസ്തയാണ് സൊണാക്ഷി സിന്‍ഹ. തന്റെ വിശ്വാസങ്ങളും അഭിപ്രായങ്ങളും തുറന്നുപറയാന്‍ താരം മടിക്കാറുമില്ല. അടുത്തിടെ തന്‍റെ ട്വിറ്ററില്‍ അശ്ലീല കമന്റ് ഇട്ട യുവാവിന് സൊണാക്ഷി നല്‍കിയ ചുട്ടമടുപടി സമൂഹമാധ്യമങ്ങളില്‍ വൈറലായിരിക്കുകയാണ്.

ഇനി എന്നാണ് ബിക്കിനി ധരിച്ച് നഗ്‌നത ആരാധകര്‍ക്ക് കാണിച്ചുകൊടുക്കുന്നത് എന്നായിരുന്നു ആരാധകന്റെ ചോദ്യം. ട്വിറ്ററില്‍ ആരാധകരുമായി സംവാദിക്കുന്നതിനിടെയായിരുന്നു ഒരാളുടെ ചൂടന്‍ ചോദ്യം. ഉടന്‍തന്നെ താരത്തിന്റെ മറുപടിയും വന്നു.

“ഈ ചോദ്യം പോയി നിന്റെ അമ്മയോടും പെങ്ങളോടും ചോദിക്കടാ, എന്നിട്ട് അവര്‍ എന്ത് പറഞ്ഞുവെന്ന് എന്നെ അറിയിക്ക്” – എന്നായിരുന്നു താരത്തിന്റെ മറുപടി. അശ്ലീല കമന്റ് ഇട്ട യുവാവിനെ പിന്തുണച്ചെത്തിയ മറ്റൊരു യുവാവിനും സൊണാക്ഷി കണക്കിന് കൊടുത്തു.

Dababg

സംഭാഷണത്തിന്റെ സ്ക്രീന്‍ഷോട്ടുകളും താരം ട്വീറ്റ് ചെയ്തിരുന്നു. എന്നാല്‍ പിന്നീട് യുവാവ് സംഭവത്തില്‍ മാപ്പപേക്ഷിച്ചതോടെ താന്‍ സ്ക്രീന്‍ഷോട്ടുകള്‍ നീക്കം ചെയ്യുന്നതായി സൊണാക്ഷി ട്വിറ്ററില്‍ പറഞ്ഞു.

shortlink

Post Your Comments


Back to top button