ന്യൂഡൽഹി : ആരാധകന്‍റെ മുഖത്തടിച്ചതിന് ബോളിവുഡ് താരം ഗോവിന്ദയ്ക്ക് അഞ്ച് ലക്ഷം രൂപ പിഴ. ആരാധകനോട് മാപ്പ് പറയാനും നിർദേശമുണ്ട്. സുപ്രീംകോടതിയാണ് ശിക്ഷയും പിഴയും വിധിച്ചത്. ഇതിനായി രണ്ടാഴ്ചത്തെ സമയവും താരത്തിന് കോടതി അനുവദിച്ചു. സന്തോഷ് റായ് ആണ് പരാതിക്കാരൻ.
2008ൽ മണി ഹേ തോ ഹേ ഹണി എന്ന ചിത്രത്തിന്‍റെ ലൊക്കേഷനിൽ വച്ചാണ് ഗോവിന്ദ സന്തോഷിന്‍റെ മുഖത്തടിച്ചത്. നർത്തകരായ പെൺകുട്ടികളോട് മോശമായി പെരുമാറിയതിനും അനുവാദമില്ലാതെ അകത്ത് പ്രവേശിച്ചതിനുമാണ് തല്ലിയതെന്നാണ് ഗോവിന്ദയുടെ വാദം.
2009ൽ സന്തോഷ് ബോംബെ ഹൈക്കോടതിയിൽ ഗോവിന്ദയ്ക്കെതിരെ പരാതി നൽകിയിരുന്നെങ്കിലും കേസ് പരിഗണിച്ചില്ല. തുടർന്നാണ് നടന്‍ സുപ്രീംകോടതിയെ സമീപിച്ചത്.
Post Your Comments