
കൊച്ചി: മൊയ്തീന്‍ കാഞ്ചനമാല പ്രണയത്തിന്റെയും ത്യാഗത്തിന്റെയും കാത്തിരുപ്പിന്റെയും യഥാര്‍ത്ഥ ജീവിതകഥ ഒപ്പിയെടുത്ത ആര്‍ എസ് വിമല്‍ സംവിധാനം ചെയ്ത ‘എന്നു നിന്റെ മൊയ്തീന്‍’ സിനിമയുടെ 150 ദിനങ്ങള്‍ പൂര്‍ത്തിയാക്കിയതിന്റെ ആഘോഷം ഇന്നലെ കൊച്ചിയില്‍ നടന്നു. ചിത്രത്തിലെ താരങ്ങളും അണിയറപ്രവര്‍ത്തകരുമടക്കം നിരവധിപ്പേര്‍ ആഘോഷത്തില്‍ പങ്കെടുത്തു. മൊയ്തീന്‍-കാഞ്ചനമാല പ്രണയത്തിന്റെ തീവ്രതയുടെ നേര്‍പ്പകര്‍പ്പായിരുന്നു ‘എന്നു നിന്റെ മൊയ്തീന്‍’. പ്രിഥ്വിരാജ് മൊയ്തീനെയും പാര്‍വതി കാഞ്ചനമാലയും അവതരിപ്പിച്ചു. കാഴിഞ്ഞവര്‍ഷം ഏറ്റവും അധികം കളക്ഷന്‍ നേടിയ ചിത്രം കൂടിയാണിത്. ഏറ്റവുമധികം തുകയ്ക്ക് സാറ്റലൈറ്റ് റൈറ്റുകള്‍ വിറ്റുപോയ ചിത്രം എന്ന റെക്കോര്‍ഡും ചിത്രത്തിനുണ്ട്. പ്രിഥ്വിരാജ്, പാര്‍വതി, ലെന, ടോവിനോ, ഇന്ദ്രന്‍സ്, ഗോപീ സുന്ദര്‍, വിജയ് യേശുദാസ് എന്നിവരുടെയെല്ലാം സജീവസാന്നിധ്യം കൊണ്ട് വിപുലമായിരുന്നു ആഘോഷങ്ങള്‍. മലയാള സിനിമയിലെ എക്കാലത്തെയും മികച്ച ചിത്രങ്ങളില്‍ ഒന്നായ ‘ എന്നു നിന്റെ മൊയ്തീന്‍’ 150 ദിവസം പിന്നിടുമ്പോഴും ചിത്രത്തെ ഇപ്പോഴും തീയറ്ററില്‍ ആഘോഷമാക്കുകയാണ് ആരാധകര്‍.
Post Your Comments