
തിരുവനന്തപുരം: മദ്യപിച്ച് കടയുടമയെ മര്‍ദ്ദിച്ചുവെന്ന പരാതിയില്‍ നടന് ഭീമന് രഘുവിനും സുഹൃത്തിനുമെതിരെ കേസ്. വട്ടിയൂര്‍ക്കാവ് പൈപ്പ് ലൈൻ റോഡിൽ ശ്രീലക്ഷ്മി സറ്റോഴ്സ് ഉടമ ശ്രീജേഷിനാണ് മർദ്ദനമേറ്റത്. ശ്രീജേഷിന്റെ പരാതിയില്‍ വട്ടിയൂര്‍ക്കാവ് പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
ഞായറാഴ്ച വൈകുന്നേരം 5.30 നാണ് കേസിനാസ്പദമായ സംഭവം. കടയുടെ മുന്നില്‍ കാര്‍ രഘുവും കൂട്ടുകാരൻ വിഷ്ണുവും ഐസ്ക്രീം ആവശ്യപ്പെട്ടു. കടയുടമ ഐസ്ക്രീം കാറിനടുത്ത് കൊണ്ടുപോയി നല്കി. എന്നാല്‍ വീണ്ടും ഐസ്ക്രീം ആവശ്യപ്പെട്ടപ്പോള്‍ കടയുടമ കാറിനുള്ളില്‍ കൊണ്ടുക്കൊടുക്കാനുള്ള അസൗകര്യം അറിയിച്ചു. തുടര്‍ന്ന് കാറില്‍ നിന്നിറങ്ങിയ രഘു ശ്രീജേഷിനെ അസഭ്യം പറയുകയും കയ്യേറ്റം ചെയ്യുകയുമായിരുന്നു. ഇതിനിടെ വിഷ്ണുവും ശ്രീജേഷിനെ ആക്രമിച്ചു. മര്‍ദ്ദനത്തില്‍ പരിക്കേറ്റ ശ്രീജേഷിനെ തിരുവനന്തപുരം ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.
Post Your Comments