CinemaNEWS

മതരാഷ്ട്രീയത്തിനെതിരെ വിമര്‍ശനവുമായി കമല്‍ഹാസന്‍

രാഷ്ട്രീയത്തില്‍ മതം ഇടപെടുന്നതും തിരിച്ചുള്ള സമീപനവും ജനാധിപത്യത്തിന് അനാരോഗ്യകരമാണെന്ന് നടന്‍ കമല്‍ഹാസന്‍. നാനാത്വത്തില്‍ ഏകത്വം എന്നതായിരുന്നു ജവഹര്‍ലാല്‍ നെഹ്‌റുവിന്റെ കാഴ്ചപ്പാടില്‍ ഇന്ത്യയുടെ ഏറ്റവും വലിയ സവിശേഷതകളിലൊന്ന്. എന്നാല്‍ ഈ ഐക്യത്തെ വളരെ വേഗം കൈമോശം വരുത്താനാണ് നാം ശ്രമിച്ചുകൊണ്ടിരിക്കുന്നത്. ഇന്നത്തെ തുറന്ന ലോകത്ത് മധ്യകാലഘട്ടത്തില്‍ നടത്തിയതു പോലുള്ള സംരക്ഷണവാദം ഫലപ്രദമാകില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

അസഹിഷ്ണുത വിവാദം കുറച്ചൊന്നടങ്ങി നില്‍ക്കയാണ് മതരാഷ്ട്രീയത്തിനെതിരെ വിമര്‍ശനവുമായി കമല്‍ഹാസന്‍ രംഗത്ത് വന്നിരിക്കുന്നത്. ജനാധിപത്യത്തില്‍ അഭിപ്രായ സ്വാതന്ത്ര്യം സംരക്ഷിക്കാന്‍ പ്രത്യേക ജാഗ്രത വേണം. ഒരു കലാകാരന്‍ എന്ന നിലയില്‍ നടപ്പു രാഷ്ട്രീയത്തില്‍ നിന്ന് പ്രതീക്ഷിക്കുന്നത് ജനാധിപത്യാണ്. ഇന്ത്യയുടെ ജനാധിപത്യത്തെ വിമര്‍ശിക്കുകയല്ല, പകരം അതില്‍ ഊറ്റം കൊള്ളുകയാണ് താന്‍. മറ്റു രാജ്യങ്ങള്‍ക്ക് ഇന്ത്യ മാതൃകയാവണമെന്നാണ് ആഗ്രഹിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ഹാവാര്‍ഡ് സര്‍വ്വകലാശാലയില്‍ നടന്ന ഇന്ത്യന്‍ വാര്‍ഷിക സമ്മേളനത്തിലായിരുന്നു അദ്ദേഹം തന്റെ അഭിപ്രായം വ്യക്തമാക്കിയത്. ജനാധിപത്യം എന്നാല്‍ അഭിപ്രായ സ്വാതന്ത്ര്യം തന്നെയാണെന്നും കമല്‍ഹാസന്‍ കൂട്ടിച്ചേര്‍ത്തു.

shortlink

Related Articles

Post Your Comments


Back to top button