
ബോളിവുഡ് നടന്‍ സോനു സൂദിന്‍റെ അച്ഛന്‍ ശക്തി സാഗര്‍ സൂദ്(77) അന്തരിച്ചു. പഞ്ചാബില്‍ സോനുവിന്‍റെ വസതിയില്‍ വച്ചായിരുന്നു അന്ത്യം. ഹൃദയാഘാതം ആണ് മരണകാരണം.
അച്ഛനുമായി സോനു ടെലിഫോണില്‍ സംസാരിക്കുന്നതിനിടെ ശക്തി സാഗര്‍ കുഴഞ്ഞുവീഴുകയായിരുന്നു. വിവരമറിഞ്ഞ് നടന്‍ ആശുപത്രിയില്‍ എത്തിയപ്പോഴേക്കും മരണം സംഭവിച്ചിരുന്നു.
സെലിബ്രിറ്റി ക്രിക്കറ്റ് ലീഗിന്‍റെ ഭാഗമായി മുംബൈയില്‍ ആയിരുന്നു സോനു സൂദ്. എട്ടുവര്‍ഷം മുന്‍പ് സോനുവിന്‍റെ അമ്മയും മരണപ്പെട്ടിരുന്നു. രണ്ടു സഹോദരിമാരാണ് സോനുവിനുള്ളത്.
Post Your Comments