NEWSVideos

‘നൂല്‍പ്പാലം’ ട്രെയിലര്‍ പുറത്തിറങ്ങി

ദേവദാസ്, ടി.ജി.രവി, മാള അരവിന്ദന്‍, എം.ആര്‍.ഗോപകുമാര്‍, കലാശാല ബാബു, ബിന്ദു കൃഷ്ണ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി നവാഗതനായ സിന്റോ സണ്ണി ഒരുക്കുന്ന ചിത്രമാണ് “നൂല്‍പ്പാലം”. പുല്ലേറ്റിങ്കര ഗ്രാമത്തിലെ ഒരുപാട്‌ ജീവിതങ്ങളുടെ ആത്മസംഘര്‍ഷങ്ങളുടെ കഥയാണ്‌ നൂല്‍പ്പാലത്തിന്റെ ഇതിവൃത്തം. ചിത്രത്തിന്റെ ട്രെയിലര്‍ യൂട്യൂബില്‍ റിലീസ് ചെയ്തു.

നിരവധി ഡോക്യുമെന്ററികള്‍ സംവിധാനം ചെയ്‌തിട്ടുള്ള സിന്റോ രചനയും സംവിധാനവും നിര്‍വഹിക്കുന്ന പ്രഥമ ചിത്രമാണ്‌ നൂല്‍പ്പാലം. നാല്‍പ്പതിലധികം വര്‍ഷം മലയാളസിനിമയില്‍ നര്‍മ്മത്തിന്റെ ചൂടും ചൂരും പകര്‍ന്ന മാള അരവിന്ദന്‍ അവസാനമായി അഭിനയിച്ച ചിത്രംകൂടിയാണ് നൂല്‍പ്പാലം. വര്‍ത്തമാന കാലത്തിലൂടെ കടന്നുപോകുന്ന ‘നൂല്‍പ്പാലം’ ഇന്നത്തെ ജീവിതത്തിന്റെ സംഘര്‍ഷാത്മകമായ ഭാവങ്ങള്‍ ആവിഷ്കരിക്കുന്നു. പുതുമുഖം ദേവദാസ് നായക കഥാപത്രത്തെ അവതരിപ്പിക്കുന്ന ചിത്രത്തില്‍ ബിന്ദുകൃഷ്ണ പ്രധാന സ്ത്രീ കഥാപത്രമായെത്തുന്നു.

ആതിര മൂവി ലാന്‍ഡിന്റെ ബാനറില്‍ ടെന്നി അഗസ്റ്റിനാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. വിദ്യാധരന്‍ മാസ്റ്റര്‍ ഈണം പകര്‍ന്ന അഞ്ച് ഗാനങ്ങളാണ് ചിത്രത്തിലുള്ളത്. എങ്കണ്ടിയൂര്‍ ചന്ദ്രശേഖരന്‍, ജി.കെ.പള്ളത്ത്, സിന്റോ സണ്ണി എന്നിവരുടെതാണ് വരികള്‍. പി.ജയചന്ദ്രന്‍, സുധീപ് കുമാര്‍, ഫ്രാങ്കോ, നടേശ് ശങ്കര്‍, ഷിബു ആന്റണി എന്നിവരാണ്‌ ചിത്രത്തിലെ ഗാനങ്ങള്‍ ആലപിച്ചിരിക്കുന്നത്. ചിത്രം ഉടന്‍ കേരളത്തിലെ തീയറ്ററുകളില്‍ പ്രദര്‍ശനത്തിനെത്തും.

shortlink

Post Your Comments


Back to top button