CinemaGeneralNEWS

നയന്‍താരയുടെ ചിത്രമെടുത്ത എയര്‍പോര്‍ട്ട്‌ ജീവനക്കാരന്‍റെ ജോലിപോയി

മലേഷ്യന്‍ വിമാനത്താവളത്തില്‍ നയന്‍താരയെ മണിക്കൂറുകളോളം തടഞ്ഞു വച്ചത് വാര്‍ത്തയായിരുന്നു. വിക്രം നായകനാകുന്ന പുതിയ സിനിമയുടെ ചിത്രീകരണത്തിന് എത്തിയപ്പോഴായിരുന്നു സംഭവം. നടിയെ വിമാനത്താവളത്തില്‍ അധികൃതർ ചോദ്യം ചെയ്യുന്ന ചിത്രവും ഇന്റര്‍നെറ്റിലൂടെ പുറത്തുവന്നതോടെയാണ് സംഭവം പുറത്തറിയുന്നത്.

നയന്‍താരയെ വിമാനത്താവളത്തില്‍ ചോദ്യം ചെയ്യുന്ന ചിത്രം മൊബൈലില്‍ പകര്‍ത്തിയ ജീവനക്കാരനെ സ്വകാര്യ എയര്‍ലൈന്‍ കമ്പനി താല്‍ക്കാലികമായി പുറത്താക്കി. പാസ്പോര്‍ട്ടില്‍ രേഖപ്പെടുത്തിയിരുന്ന വിമാനത്താവളത്തിലേക്കുള്ള പ്രവേശനാനുമതിയില്‍ ഉണ്ടായ ആശയക്കുഴപ്പമാണ് നയന്‍താരയെ തടഞ്ഞുവയ്ക്കുന്ന സംഭവത്തിലേക്ക് എത്തിച്ചത്.

നടിയെ ചോദ്യം ചെയ്യുന്നതിനിടെ എയര്‍പോര്‍ട്ടിലെ ഒരു ജീവനക്കാരന്‍ നടിയുടെ ചിത്രം മൊബൈലില്‍ പകര്‍ത്തുകയായിരുന്നു. പിന്നീട് ഇയാള്‍ തന്നെ ചിത്രം ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തു.

ചിത്രീകരണം കഴിഞ്ഞ് മലേഷ്യയില്‍ നിന്നും ചെന്നൈയിലേക്ക് മടങ്ങുന്നതിനിടെയാണ് സംഭവം നടക്കുന്നത്. വളരെ കുറച്ചു സമയാണ് നയന്‍താരയെ ചോദ്യം ചെയ്തതെന്നും കുറച്ചുസമയങ്ങള്‍ക്ക് ശേഷം നടിയെ പോകാന്‍ അനുവദിച്ചെന്നും സിനിയുടെ പി ആര്‍ ഒ അറിയിച്ചു

shortlink

Related Articles

Post Your Comments


Back to top button