ദൈവതിരുമകള്‍ ഫെയിം ‘ബേബി സാറ’ മലയാളത്തിലേക്ക് എത്തുന്നു

എ എല്‍ വിജയ് സംവിധാനം ചെയ്ത ‘ദൈവതിരുമകള്‍’ എന്ന സിനിമയില്‍ വിക്രമിനൊപ്പം അഭിനയിച്ച സാറ അര്‍ജുന്‍ എന്ന കുഞ്ഞു താരത്തെ ആറും മറന്നിട്ടുണ്ടാവില്ല. സിനിമയ്‌ക്കൊപ്പം സാറയും പ്രേക്ഷകശ്രദ്ധ നേടിയിരുന്നു. ഇപ്പോഴിതാ സാറ മലയാള സിനിമയില്‍ അരങ്ങേറ്റം കുറിക്കുകയാണ്.

‘ആട് ഒരു ഭീകര ജീവിയാണ്’ എന്ന സിനിമ സംവിധാനം ചെയ്ത മിഥുന്‍ മാനുവല്‍ തോമസിന്റെ പുതിയ സിനിമയിലാണ് സാറ അഭിനയിക്കുന്നത്. സണ്ണി വെയ്‌നാണ് ചിത്രത്തില്‍ നായകനാവുന്നത്. ആറു വയസ്സുള്ള ആന്‍ മരിയ എന്ന കഥാപാത്രത്തെ ആയിരിക്കും സാറ അവതരിപ്പിക്കുക. സണ്ണിയുടെ കഥാപാത്രവും സാറയുടെ കഥാപാത്രവും തമിലുള്ള ബന്ധം ആണ് ഈ ചിത്രത്തിന്റെ ഇതിവൃത്തം. അവിചാരിതമായ് സണ്ണിയുടെ ജീവിതത്തിലേക്ക് സാറ കടന്നുവരികയും ആ കുട്ടി അയാളില്‍ ഉണ്ടാക്കുന്ന സ്വാധീനവും ആണ് സിനിമ പറയുന്നത്. അജു വര്‍ഗീസ് സണ്ണിയുടെ സുഹൃത്തായി ഈ ചിത്രത്തില്‍ വേഷമിടുന്നുണ്ട്. മാര്‍ച്ചില്‍ തൃശ്ശൂരില്‍ ഷൂട്ടിംഗ് തുടങ്ങാനാണ് പദ്ധതി.

Share
Leave a Comment