ദിലീപ് അന്നും ഇന്നും ഒരുപോലെയാണ് ഒരു കാര്യത്തില്‍. സിനിമയില്‍ വന്നിട്ട് ഇത്രയും വര്‍ഷത്തിനിടയില്‍ ആകെ കിട്ടിയത് ഒരേ ഒരു സ്റ്റേറ്റ് അവാര്‍ഡ് മാത്രമാണ് (വെള്ളരിപ്രാവിന്റെ ചങ്ങാതി, 2011). എന്നാല്‍ അതിലേറെ തവണ അവാര്‍ഡ് ലഭിക്കേണ്ടിയിരുന്ന നടനാണ് ദിലീപ്. കാരണം ഒരു കഥാപാത്രത്തെ പൂര്‍ണ്ണമായും ഉള്‍ക്കൊള്ളാന്‍ എന്തു ത്യാഗവും ചെയ്യാന്‍ തയാറാകുന്ന നടനാണ് അദ്ദേഹം എന്ന് എല്ലാവാവര്ക്കും അറിയുകയും ചെയ്യാം. കഥാപാത്രങ്ങളുടെ പൂര്‍ണതയ്ക്കായി ദിലീപ് എടുക്കുന്ന റിസ്കിന്റെ ഏറ്റവും വലിയ ഉദാഹരണമാണ് കുഞ്ഞിക്കൂനന് എന്ന ചിത്രം. കൈയും കാലുമൊക്കെ വളച്ച് വികൃതമാക്കി ദിവസം മുഴുവനും മുതുക് വളച്ച് പിടിച്ചായിരുന്നു ദിലീപിന്റെ അഭിനയം. ഒരുപാട് സ്ട്രെയിനെടുത്തായിരുന്നു ദിലീപ് ആ ചിത്രം പൂര്‍ത്തിയാക്കിയത്.
കുഞ്ഞിക്കൂനനു ശേഷമാണ് ദിലീപ് കല്യാണരാമന് ചെയ്യുന്നത്. കല്യാണരാമന്റെ ചിത്രീകരണ വേളയില്‍ ദിലീപ് കാലും കൈയുമൊക്കെ എണ്ണയിട്ട് തടവുമായിരുന്നു. കുഞ്ഞിക്കൂനനു വേണ്ടി കൈയും കാലും മടക്കി വെച്ച് അഭിനയിച്ചതിന്റെ വേദന അപ്പോഴും പൂര്‍ണ്ണമായും മാറിയിട്ടില്ലായിരുന്നു.
കുഞ്ഞിക്കൂനന് റിലീസ് ചെയ്ത് ചിത്രം കണ്ട എല്ലാവരും സ്വയം പറഞ്ഞു, ഇത്തവണ നമ്മുടെ ജനപ്രിയനായകന് ഒരു അവാര്‍ഡ് ഉറപ്പാണ്. എന്നാല്‍ അത്രമാത്രം കഷ്ടപ്പെട്ട് അഭിനയിച്ചിട്ടും പതിവു പോലെ ആ വര്‍ഷവും ദിലീപിനെ തേടി അവാര്‍ഡൊന്നും വന്നില്ല. കോമഡി താരങ്ങള്‍ക്ക് അവാര്‍ഡ് നല്കാന് ജൂറി മെംബേഴ്സിന് തീരെ താല്പ്പര്യമുണ്ടായിരുന്നില്ലത്രേ.
കുറച്ച് നാളുകള്‍ക്ക് ശേഷം പേരഴകന്‍ എന്ന പേരില്‍ കുഞ്ഞിക്കൂനന്റെ തമിഴ് റീമേക്ക് പ്രദര്‍ശനത്തിനെത്തി. തമിഴ് സൂപ്പര്‍താരം സൂര്യയായിരുന്നു അതില്‍ ദിലീപ് ചെയ്ത കഥാപാത്രത്തെ അവതരിപ്പിച്ചത്. ചിത്രത്തിലെ വേഷത്തിന് മികച്ച നടനുള്ള ആ വര്‍ഷത്തെ ഫിലിം ഫെയിം അവാര്‍ഡ് സൂര്യക്ക് ലഭിച്ചു. ആ അവാര്‍ഡ് കൈയില്‍ വാങ്ങിയിട്ട് സൂര്യ പറഞ്ഞത് ഇങ്ങനെയാണ്, ‘ദിലീപ് സാര്‍, ദിസ് ഈസ് ഫോര്‍ യു’ എന്നായിരുന്നു.
Post Your Comments