തമന്നയുടെ ഒരു ഗാനത്തിന് ചെലവാക്കിയത് 2.25 കോടി രൂപ. ഭീമനേനി ശ്രീനിവാസ റാവുവിന്‍റെ ഏറ്റവും പുതിയ ചിത്രമായ “സ്പീഡിനോടു”വില്‍ ബെല്ലംകൊണ്ട ശ്രീനിവാസയും തമന്നയും ഒന്നിച്ച് അഭിനയിച്ച പാട്ടിന്‍റെ ചെലവ് 2.25 കോടി രൂപയാണ്.തമിഴ് സിനിമയായ സുന്ദരപാണ്ഡിയന്‍റെ തെലുങ്ക് റീമേക്ക് ആണ് ഈ ചിത്രം. ഇതിലൂടെ ടോളിവുഡില്‍ പാട്ടിന്‍റെയും നൃത്തത്തിന്‍റെയും പ്രാധാന്യം വീണ്ടും തെളിയുകയാണ്. 2014ല്‍ അല്ലുടു സീനു എന്ന ചിത്രത്തിലും ശ്രീനിവാസും തമന്നയും “ലബ്ബാര്‍ ബൊമ്മ” എന്ന ഗാനരംഗത്തില്‍ പ്രത്യക്ഷപ്പെട്ടിരുന്നു. ആരാധകര്‍ ഇരുകയ്യും നീട്ടി അത് സ്വീകരിക്കുകയും ചെയ്തിരുന്നു. ഈ ഗാനവും പ്രേക്ഷകര്‍ സ്വീകരിക്കുമെന്ന പ്രതീക്ഷയില്‍ ആണ് ചിത്രത്തിന്‍റെ അണിയറപ്രവര്‍ത്തകര്‍. സാധാരണ യുവാക്കളെ ലക്ഷ്യമിട്ടാണ് ഐറ്റം നമ്പരുകള്‍ സിനിമയില്‍ ഉള്‍പ്പെടുത്തുന്നത്. എന്നാല്‍ ഈ ഗാനം സ്ത്രീകള്‍ക്കായിരിക്കും ഇത് കൂടുതല്‍ ഇഷ്ടമാവുകയെന്ന് സംവിധായകന്‍ ശ്രീനിവാസ പറയുന്നു. നായകന്‍റെ വിവാഹം ഉറപ്പിച്ചതിനു ശേഷം നടത്തുന്ന പാര്‍ട്ടിയിലാണ് ഈ ഗാനം വരുന്നത്. സോണാരിക ബദോരിയ ആണ് ചിത്രത്തിലെ നായിക. പ്രകാശ് രാജും ചിത്രത്തില്‍ പ്രധാന വേഷത്തില്‍ എത്തുന്നുണ്ട്.
Post Your Comments