NEWS

ജയസൂര്യയും കുഞ്ചാക്കോ ബോബനും വീണ്ടും ഒന്നിക്കുന്നു

കുഞ്ചാക്കോ ബോബനും ജയസൂര്യയും വീണ്ടും വെള്ളിത്തിരയില്‍ ഒന്നിക്കുകയാണ്. റോഷന്‍ സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിലാണ് ഇരുവരും ഒന്നിക്കുന്നത്. ബോബി-സഞ്ജയ്‌ ടീമാണ് തിരക്കഥ ഒരുക്കുന്നത്. സ്കൂള്‍ ബസ് എന്നാണ് ചിത്രത്തിന്‍റെ പേര്.

അപര്‍ണ ഗോപിനാഥാണ് ചിത്രത്തിലെ നായിക. ത്രീ ഇഡിയറ്റ്സ്, പീ കെ എന്നീ ഹിറ്റ്‌ ഹിന്ദി ചിത്രങ്ങളുടെ ഛായാഗ്രാഹകനായ കെ മുരളീധരന്‍ ആദ്യമായ് ക്യാമറ ചലിപ്പിക്കുന്ന മലയാള ചിത്രം പ്രത്യേകതയുമുണ്ട് സ്കൂള്‍ ബസ്സിന്. എപിഎ പ്രോഡക്ഷന്‍സിന്‍റെ ബാനറില്‍ എ വി അനൂപ്‌ ആണ് ഈ ചിത്രം നിര്‍മ്മിക്കുന്നത്.

shortlink

Post Your Comments


Back to top button