ജയറാം ചിരിയോടെ പറഞ്ഞു തുടങ്ങുന്നു… ‘എനിക്ക് രണ്ട് മണിക്കൂറ് ഇപ്പോഴും സ്റ്റേജില്‍ നിന്ന് മിമിക്രി ചെയ്യാന്‍ പറ്റും. മമ്മുക്കയും ലാലേട്ടനും തല കുത്തി നിന്നാലും അത് ചെയ്യാന്‍ പറ്റില്ല.രണ്ടര മണിക്കൂറു പഞ്ചാരി മേളം ഞാന്‍ നിന്ന് കൊട്ടാം മമ്മുക്കയും,ലാലേട്ടനും ഇത് ചിന്തിക്കുകയേ വേണ്ട. അങ്ങനെയുള്ള കുറേ കാര്യങ്ങള്‍ ഞാന്‍ ചെയ്യാം. പക്ഷേ എന്നേക്കാള്‍ ഇവര്‍ക്ക് രണ്ടു പേര്‍ക്കും ഗുണം കൂടുതലായിട്ടുള്ളത് എന്ന് എനിക്ക് തോന്നിയിട്ടുള്ളത് ഇവര്‍ക്ക് രണ്ടു പേര്‍ക്കും എന്നേക്കാള്‍ നന്നായി അഭിനയിക്കാന്‍ അറിയാം എന്നുള്ളതാണ്’. മനോരമയുടെ ‘നേരെ ചൊവ്വേ’ എന്ന അഭിമുഖ പരിപാടിയിലാണ് ജയറാം രസകരമായ ഈ കാര്യം പറഞ്ഞത്.
Post Your Comments