അസഹിഷ്ണുത സംബന്ധിച്ച വിവാദങ്ങള്‍ കൊടുമ്പിരികൊണ്ടു നില്‍ക്കവേ ഇന്ത്യ സഹിഷ്ണുതയുള്ള രാജ്യമാണ് എന്ന പ്രസ്ഥാവനയുമായ് സണ്ണി ലിയോണിനു പിന്നാലെ ബോളിവുഡ് നടി കത്രീന കൈഫും രംഗത്ത്. ഇന്ത്യയില്‍ യാതൊരു അസഹിഷ്ണുതയും ഇല്ലെന്നും ജീവിതകാലം മുഴുവനും ഇന്ത്യയില്‍ ജീവിക്കാന്‍ തനിക്ക് ആഗ്രഹമുണ്ടെന്നും കത്രീന പറഞ്ഞു. ഫിതൂര്‍ എന്ന തന്‍റെ പുതിയ ചിത്രത്തിന്‍റെ പ്രചാരണ പരിപാടിയില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു കത്രീന.
ബോളിവുഡ് നടന്‍മാരായ ആമിര്‍ഖാന്‍,ഷാരുഖ് ഖാന്‍ സംവിധായകനും നിര്‍മാതാവുമായ കരണ്‍ ജോഹര്‍ തുടങ്ങിയവരെല്ലാം ഇന്ത്യയില്‍ അസഹിഷ്ണുത വളരുന്നു എന്ന് ആശങ്കപ്പെട്ടിരുന്നു. ഇവരുടെയെല്ലാം ആശങ്കയെ നിഷ്പ്രഭം ആക്കുന്ന തരത്തില്‍ സണ്ണി ലിയോണ്‍ മുന്‍പ് പ്രതികരിച്ചിരുന്നു. ഇപ്പോള്‍ സണ്ണിക്ക് പുറകെ കത്രീനയും രംഗത്ത് വന്നിരിക്കുകയാണ്.
“രാജ്യത്ത് ഇപ്പോള്‍ നടക്കുന്ന അസഹിഷ്ണുതാ ചര്‍ച്ചയെ കുറിച്ച് പൂര്‍ണമായും എനിക്കറിയില്ല. എന്നാല്‍, ഇന്ത്യ സഹിഷ്ണുതയുള്ളതും എന്‍റെ ജീവിതത്തില്‍ പ്രത്യേക സ്ഥാനവും ഉള്ള രാജ്യമാണ്. ഞാന്‍ ഇന്ത്യയിലേക്ക് വന്നപ്പോള്‍ വീട്ടില്‍ തിരിച്ചെത്തും പോലെയാണ് എനിക്ക് തോന്നുന്നത്. ഇവിടെ ലഭിച്ച ഊഷ്മളമായ അനുഭവങ്ങള്‍ മറ്റൊരിടത്ത് നിന്നും എനിക്ക് ലഭിച്ചിട്ടില്ല. ജീവിതകാലം മുഴുവന്‍ ഇന്ത്യയില്‍ കഴിയാനാണ് ഞാന്‍ ആഗ്രഹിക്കുന്നത്” കത്രീന പറഞ്ഞു.
Post Your Comments