തെറ്റിദ്ധരിക്കരുത്, ആ സ്ത്രീ ടിജി രവിയുടെ അന്തരിച്ച പ്രിയ പത്നി ഡോ. സുഭദ്രയാണ്. ടിജി രവി എന്ന പേരുകേട്ടാല്‍ സ്ത്രീകള്‍ക്ക് നെഞ്ചിടിപ്പു കൂടുന്നൊരു കാലം മലയാള സിനിമയില്‍ ഉണ്ടായിരുന്നു. അത്രയേറെ സ്ത്രീകളെ സിനിമകളില്‍ പീഡിപ്പിച്ചിരുന്ന ടി ജി രവിയെ വെറുപ്പോടെ മാത്രമേ കേരളത്തിലെ സ്ത്രീകള്‍ കണ്ടിട്ടുള്ളൂ. അത് അദ്ദേഹത്തിന്റെ കഥാപാത്രത്തിന്റെ വിജയമാണ്. എന്നാല്‍ വ്യക്തി ജീവിതത്തില്‍ താന്‍ അവതരിപ്പിച്ച കഥാപാത്രങ്ങളില്‍ നിന്നും തീര്‍ത്തും വ്യത്യസ്തനാണ് ടിജി രവി. ഭാര്യയെയും മക്കളെയും അത്രയേറെ സ്നേഹിയ്ക്കുന്ന ഭര്‍ത്താവ്. ഭാര്യ ഉപയോഗിച്ചിരുന്ന പഴയ നോക്കിയ ഫോണാണ് ഇപ്പോഴും ടിജി രവി ഉപയോഗിക്കുന്നത്. തിരുവമ്പാടി തമ്പാന്‍ എന്ന ചിത്രത്തിന്റെ ഷൂട്ടിങ് ലൊക്കേഷനില്‍ നിന്നും ആ ഫോണ്‍ കാണാതെ പോയി തിരിച്ചു കട്ടിയപ്പോള്‍ അദ്ദേഹം കരയുകയായിരുന്നത്രെ. അച്ഛനെ കുറിച്ച് മകന്‍ ശ്രീജിത്ത് രവി പറയുന്നു. അച്ഛന്റെ കുടുംബ സ്നേഹമാണ് താന്‍ ജീവിതത്തില്‍ മാതൃകയാക്കിയതെന്ന് ശ്രീജിത്ത് രവി പറയുന്നു. എത്ര സ്ത്രീകളെയാണ് നിങ്ങളുടെ ഭര്‍ത്താവ് പീഡിപ്പിയ്ക്കുന്നത് എന്ന് പല സ്ത്രീകളും അമ്മയോട് ചോദിച്ചിട്ടുണ്ടത്രെ. ‘ഞാനൊരു ഡോക്ടറാണ്. എത്ര സ്ത്രീകളുടെയും പുരുഷന്മാരുടെയും നഗ്‌ന ശരീരം ഞാന്‍ ദിവസവും കാണുന്നു. അതൊക്കെ ജോലിയുടെ ഭാഗമാണ്’ എന്നായിരുന്നുവത്രെ അന്ന് അമ്മ പറഞ്ഞിരുന്ന മറുപടി. എല്ലാത്തിനെയും അഡ്ജസ്റ്റ് ചെയ്യുകയും, പോസിറ്റീവായി കാണുകയും ചെയ്യുന്ന ആളാണ് അമ്മ. വര്‍ഷങ്ങളോളം പ്രണയിച്ച ശേഷമാണ് അവര്‍ വിവാഹം കഴിച്ചത്. അവരുടെ പ്രണയത്തിന്റെയും സ്നേഹത്തിന്റെയും അടുത്തെത്താന്‍ പോലും എനിക്ക് കഴിഞ്ഞിട്ടില്ല – ശ്രീജിത്ത് പറഞ്ഞു. അമ്മ ഉപയോഗിച്ചിരുന്ന പഴയ നോക്കിയയുടെ ഫോണാണ് അച്ഛനിപ്പോഴും ഉപയോഗിക്കുന്നത്. എവിടെ പോകുമ്പോഴും അത് കൂടെ കൊണ്ടു പോകും. തിരുവമ്പാടി തമ്പാന്‍ എന്ന ചിത്രത്തിന്റെ ഷൂട്ടിങ് തമിഴ്നാട്ടില്‍ നടന്നുകൊണ്ടിരിയ്ക്കുമ്പോള്‍ ആ ഫോണ്‍ അച്ഛന്റെ കൈയ്യില്‍ നിന്നും നഷ്ടപ്പെട്ടു. അത് തിരിച്ചു കിട്ടുന്നവരെയുണ്ടായിരുന്ന അച്ഛന്റെ വെപ്രാളവും വിഷമവും കണ്ടു നില്‍ക്കാന്‍ കഴിഞ്ഞില്ലെന്നാണ് സെറ്റിലുണ്ടായിരുന്നവര്‍ പറഞ്ഞത്. അത് തിരിച്ചു കിട്ടിയപ്പോള്‍ അദ്ദേഹം കരയുകയായിരുന്നുവത്രെ. അതാണ് യഥാര്‍ത്ഥ സ്നേഹം. ടി ജി രവിയുടെ ഭാര്യ ഡോ. സുഭദ്രയുടെ മരണം കേരളം ഏറെ ചര്‍ച്ച ചെയ്തതാണ്. കരള്‍ മാറ്റല്‍ ശാസ്ത്രക്രിയയ്ക്ക് മെഡിക്കല്‍ എത്തിക്സ് അനുവാദം നല്‍കാത്തതായിരുന്നു മരണ കാരണം. അമൃത ഹോസ്പിറ്റലിലായിരുന്നു സര്‍ജറി തീരുമാനിച്ചിരുന്നത്. ഡോണറിന്റെ കരളും ശരിയായി. എന്നാല്‍ മെഡിക്കല്‍ എത്തിക്സ് കമ്മറ്റിയുടെ മുന്നിലെത്തിയപ്പോള്‍ പുറത്തുനിന്നുള്ള ഡോണറുടെ ലിവര്‍ ശരിയാവില്ലെന്ന് അവര്‍ പറഞ്ഞു. അതേ തുടര്‍ന്ന് ശാസ്ത്രക്രിയ നടത്താന്‍ കഴിയാതെ അവര്‍ മരണപ്പെടുകയായിരുന്നു. രഞ്ജിത്ത് ശങ്കറിന്റെ വര്‍ഷം, സു സു സുധി വാത്മീകം എന്നീ ചിത്രങ്ങളിലൂടെ സിനിമയിലേക്ക് മടങ്ങിവന്ന ടിജി രവി ഇപ്പോള്‍ ദക്ഷിണാഫ്രിക്കയിലെ ബോഡ്സ്വാനയിലാണ്. മൂത്ത മകന്‍ രഞ്ജിത്ത് ജോലി ചെയ്യുന്ന സ്ഥാപനത്തിന്റെ ഭാഗമാണ് ഇപ്പോള്‍ അദ്ദേഹം.
Post Your Comments