തൃശൂര്‍: അന്തരിച്ച സംഗീത സംവിധായകന്‍ ജോണ്‍സന്റെ മകളും ഗായികയുമായ ഷാന്‍ ജോണ്‍സന്റെ മൃതദേഹം നാളെ സംസ്കരിക്കും. ചെന്നൈയിൽ നിന്ന് തൃശൂരിലേക്ക് കൊണ്ടുവരുന്ന മൃതദേഹത്തിനെ അമ്മ റാണി ജോൺസണും ബന്ധുക്കളും അനുഗമിക്കുന്നുണ്ട്.നാളെ രാവിലെ പത്ത് മുതല്‍ ചേലോട്ടുകര തട്ടില്‍ വീട്ടില്‍ മൃതദേഹം പൊതു ദർശനത്തിനു വയ്‌ക്കും. സംസ്‌കാരം ഉച്ചയ്‌ക്ക് 2.30ന് നെല്ലിക്കുന്ന് സെന്റ് സെബാസ്‌റ്റ്യന്‍ പള്ളിയില്‍ നടക്കും.
കോടാമ്പാക്കം ചക്രപാണി സ്‌ട്രീറ്റിലെ അപ്പാര്‍ട്ട്‌മെന്റില്‍ ഇന്നലെയാണ് ഷാനിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്. കിടപ്പുമുറിയില്‍ ഉറങ്ങുന്ന നിലയിലായിരുന്നു മൃതദേഹം കിടന്നിരുന്നത്. അമ്മ റാണി വിളിച്ചിട്ട് ഫോണില്‍ കിട്ടാതായതോടെയാണ് സുഹൃത്തുക്കള്‍ വഴി ഷാനിനെ അന്വേഷിക്കാന്‍ ആവശ്യപ്പെട്ടത് . സുഹൃത്തുക്കൾ കോളിംഗ് ബെൽ അടിച്ചിട്ടും തുറക്കാത്തതിനെ തുടർന്ന് പൂട്ട് പൊളിക്കുകയായിരുന്നു. അകത്തു ചെല്ലുമ്പോൾ ബെഡ് റൂമിൽ ഉറങ്ങുന്ന നിലയിൽ ആയിരുന്നു മൃതദേഹം.അപസ്മാര രോഗിയായ ഷാൻ അതിനെ തുടര്‍ന്നുണ്ടായ അസ്വസ്ഥതയിൽ മരിച്ചതാവാമെന്നാണ് നിഗമനം. ഏക സഹോദരൻ 2012 -ൽ ബൈക്കപകടത്തില്‍ മരണമടഞ്ഞിരുന്നു.
Post Your Comments