ഫഹദ് ഫാസിലിന്റെ പുതിയ ചിത്രമായ മഹേഷിന്റെ പ്രതികാരം മികച്ച പ്രതികരണവുമായി മുന്നേറുന്നുണ്ടെങ്കിലും ചിത്രത്തെ ഒരു വിവാദം ഇപ്പോള്‍ കടന്നു പിടിച്ചിരിക്കുകയാണ്.ചിത്രത്തില്‍ മോഹന്‍ലാലിനെ പറ്റി പറയുന്ന ഒരു ഡയലോഗ് ആണ് ആരാധകരെ ചൊടിപ്പിച്ചത്.
‘ഞാന്‍ ലാലേട്ടന്റെ ഫാനാ കാരണം മമ്മുക്ക എല്ലാ ടൈപ്പ് വേഷവും ചെയ്യും. പോലീസ്,രാജാവ്,പൊട്ടന് എല്ലാം പക്ഷേ ലാലേട്ടന് നായര്‍, മേനോന്, പ്രമാണി ഇത് വിട്ടൊരു കളിയില്ല’. സൗബിന് ഷാഹിറിന്റെ ഈ ഡയലോഗ് ആണ് സോഷ്യല്‍ മീഡിയയില്‍ ഇപ്പോള്‍ ചര്‍ച്ചയാവുന്നത് . മോഹന്‍ലാല്‍ ആരാധകരാണ് ഈ പ്രശ്നം വിവാദമാക്കിയിരിക്കുന്നത്.തങ്ങളുടെ താരത്തെ മോശമാക്കി ചിത്രീകരിക്കുന്നു എന്ന് ആരോപിക്കുകയാണ് മോഹന്‍ലാല്‍ ആരാധകര്‍. ദിലീഷ് പോത്തന് സംവിധാനം ചെയ്ത മഹേഷിന്റെ പ്രതികാരം നിര്‍മിച്ചിരിക്കുന്നത് ആഷിക് അബുവാണ്.
ആഷിക് അബുവിന്റെ ഫേസ് ബുക്കിലേക്ക് ആരാധകര്‍ തറച്ച കമന്റുകള്‍ വായിക്കാം
“നിങ്ങള്‍ ലാലേട്ടന് വിരോധിയാണെന്ന് അറിയാം. ഇതിനും മുന്‍പ് നിങ്ങള്‍ അത് തെളിയിച്ചിട്ടുണ്ട്.ഇപ്പോള്‍ ഒരു ട്രെന്‍ഡ് ആണ് ലാലേട്ടനെ അധിക്ഷേപിച്ചു ഫേമസ് ആവുക എന്നുള്ളത് അദ്ദേഹം ഒരു പാവം മനുഷ്യനാണ്.സ്നേഹിക്കുന്നവരെയും, അല്ലാത്തവരെയും ഒരു പോലെ കാണുന്ന മനുഷ്യന്. ലാലേട്ടനെ അഭിനയം കൊണ്ടും ആരാധക ബലം കൊണ്ടും കേരളത്തില്‍ ഒരു നടനും തോല്‍പ്പിക്കാന്‍ ആകില്ല എന്ന് എല്ലാവര്ക്കും അറിയാം. ലാലേട്ടന് ഫാന്‍സ് ഒന്ന് അറിഞ്ഞ് തുമ്മിയാല്‍ തെറിക്കാവുന്നതെയുള്ളൂ നിങ്ങളുടെ നിലവാരമില്ലാത്ത നാറിയ കളികള്‍. ഓര്‍ത്ത് വെച്ചോ. മുളമൂട്ടില്‍ അടിമ (അടിമകണ്ണ്) ഉയരും ഞാന്‍ നാടാകെ ( ആദിവാസി യുവാവ് ) നിന്നിഷ്ടം എന്നിഷ്ടം (ബുദ്ധി ഉറക്കാത്ത യുവാവ്)
മഴ പെയ്യുന്നു മദ്ധളം കൊട്ടുന്നു (ഡ്രൈവര്‍) പഞ്ചാഗ്നി (മുസ്ലിം) മിഴിനീര് പൂവുകള്‍ (റിച്ചാര്‍ഡ്) നമുക്ക് പാര്‍ക്കാന്‍ മുന്തിരി തോപ്പുകള്‍ (ക്രിസ്ത്യന്‍ ) ഉണ്ണികളേ ഒരു കഥ പറയാം (അനാഥന്) പാദമുദ്ര (മാതു പണ്ടാരം) അങ്ങനെ എത്രയോ സിനിമകള്‍ വളരെ ചുരുക്കം മാത്രം പറഞ്ഞന്നെയുള്ളൂ. ഇനിയും ഒരുപാട് സിനിമകള്‍ ഉണ്ട്. ഇതിലൊന്നും ലാലേട്ടന് നായരും,വര്‍മയും,മേനോനും അല്ല.
ഇതില്‍ അരയനായും,അടിമയായും,തെരുവ് സര്ക്കസ്സുക്കാരനായും അഭിനയിച്ച സിനിമയുണ്ട്.തളര്‍ന്നു പോയവനായും, സദാകൃഷിക്കാരനായും ഓട്ടോ ഡ്രൈവറായും അഭിനയിച്ച സിനിമകള്‍ ഉണ്ട്.വീട്ടു ജോലിക്കാരന് മുതല്‍ ഗൈഡായും,മെക്കാനിക്കായും അഭിനയിച്ച സിനിമകള്‍ ഉണ്ട്.കമ്മ്യൂണിസ്റ്റുകാരനായും,കോണ്‍ഗ്രസ്സുകാരനായും അഭിനയിച്ച സിനിമകള്‍ ഉണ്ട്.
Post Your Comments