കുഞ്ഞന്‍ ചിത്രങ്ങളാണ് പലപ്പോഴും ചലച്ചിത്രലോകത്തെ നവസംവിധായകരുടെ ആദ്യ തട്ടകം. മുഖ്യധാര ചിത്രങ്ങള്‍ കൈകാര്യം ചെയ്യാത്ത വിഷയങ്ങളുമായ് പ്രേക്ഷകപക്ഷത്തെ ഞെട്ടിച്ചിരിക്കുകയാണ് വീണ്ടുമൊരു ഷോര്‍ട്ട് ഫിലിം. വലിയ താരനിരയൊന്നുമില്ലാതെയുള്ള ചിത്രത്തിന് കിട്ടാവുന്ന ഏറ്റവും വലിയ അംഗീകാരം തങ്ങള്‍ക്ക് മുന്‍പേ നടന്നവരില്‍ നിന്നുള്ള നല്ല വാക്കുകളാണ്. തുപ്പാക്കിയടക്കമുള്ള വന്‍ ഹിറ്റ് ചിത്രങ്ങളെടുത്ത തമിഴ് സംവിധായകന് എ.ആര് മുരുഗദോസില് നിന്ന് ആ വാക്കുകള്‍ കേള്ക്കാനായതാണ് മൃത്യുഞ്ജയത്തിന്റെ വ്യത്യസ്തമായ അവതരണത്തിനും പ്രമേയത്തിനും കിട്ടിയ ഏറ്റവും മികച്ച അംഗീകാരം. ഒപ്പം ഈ കുഞ്ഞന്‍ ചിത്രവും അദ്ദേഹം ഷെയര്‍ ചെയ്തിട്ടുണ്ട്. മൃത്യുഞ്ജയം ഇപ്പോള്‍ ഏറെ ശ്രദ്ധേയമാവുകയാണ്.
മലയാളം കണ്ട എക്കാലത്തെയും മികച്ച ഗാനരചയിതാവ് ഗിരീഷ് പുത്തഞ്ചേരിയുടെ മകന് ജിതിന് നായകനായ ഷോര്‍ട്ട് ഫിലിം കൂടിയാണിത്. മറ്റൊരു മകന് ദിന്‍നാഥ് പുതഞ്ചേരിയാണ് ഗാനരചന നിര്‍വഹിച്ചിരിക്കുന്നത്. സംവിധാനം ഡോമിനിക് അരുണ്‍. ഉണ്ണി മുകുന്ദന് നായകനായ സ്റ്റൈല്‍ എന്ന ചിത്രത്തിന്റെ തിരക്കഥാകൃത്തായ ഡോമിനിക് അരുണ്‍ ആണ് ചിത്രത്തിന്റെ സംവിധായകന്. വിദേശ ക്രൈം നാടകങ്ങളുടെത് പോലെയുള്ള നിഗൂഡമായ അവതരണ ശൈലിയാണ് ഷോര്‍ട്ട് ഫിലിമിന്റെത്.
Post Your Comments