‘ ഇനിയും വ്യത്യസ്ത വേഷങ്ങള്‍ ചെയ്യണം. ഇതുവരെ ചെയ്ത വേഷങ്ങളെല്ലാം എന്നെ സംതൃപ്തിപ്പെടുത്തിയിട്ടുണ്ട്. സംസാര ശൈലിയിലും ലുക്കിലുമെല്ലാം വ്യത്യസ്ത വേഷങ്ങളാണ് ഞാന്‍ ചെയ്തിട്ടുള്ളത്. അതുകൊണ്ട് തന്നെ തെരഞ്ഞെടുത്ത വേഷങ്ങളില്‍ ഒന്നും എനിക്ക് കുറ്റബോധം തോന്നിയിട്ടുമില്ല’, ഉണ്ണി മുകുന്ദന്‍ പറയുന്നു. ‘നായക വേഷം മാത്രമേ ചെയ്യുകയുള്ളൂവെന്നൊരു നിര്‍ബന്ധമില്ല. നല്ല വേഷമാണെന്ന് തോന്നിയാല്‍ വില്ലനാകാനും ഞാന്‍ റെഡിയാണ്. ഇപ്പോള്‍ നവാഗതനായ സാജന്‍ കെ മാത്യൂ സംവിധാനം ചെയ്യുന്ന ‘ഒരു മുറൈ വന്ത് പാത്തായ’ എന്ന ചിത്രത്തിലാണ് അഭിനയിച്ചുകൊണ്ടിരിക്കുന്നത്. അതിന് ശേഷം മോഹന്‍ലാലിനൊപ്പം ‘ജനതാ ഗാരേജ്’ എന്ന ചിത്രത്തില്‍ അഭിനയിക്കും’ ഉണ്ണി മുകുന്ദന്‍ പറയുന്നു, ‘ ‘കെഎല്‍ 10 പത്ത്’ എന്ന ചിത്രത്തിലെ അഭിനയം കണ്ടിട്ട് അനൂപ് മേനോന്‍ അടുത്തിടെ എന്നെ വിളിച്ചിരുന്നു. അഭിനയം കലക്കീ എന്ന് അനൂപ് പറഞ്ഞിരുന്നു’. മനോരമ ഓണ്‍ലൈന് നല്‍കിയ അഭിമുഖത്തിലാണ് താരം ഇക്കാര്യം പറയുന്നത്. ‘ഇതുവരെ ഞാന്‍ തെരഞ്ഞെടുത്ത വേഷങ്ങള്‍ മോശമാണെന്ന് എനിക്ക് തോന്നിയിട്ടില്ല’. ഉണ്ണി മുകുന്ദന്‍ പറയുന്നു. ‘നായകനായി മാത്രമേ അഭിനയിക്കൂ എന്ന് വാശിപ്പിടിക്കുന്നില്ല. നല്ലതാണെന്ന് തോന്നിയാല്‍ ഏത് വേഷം വന്നാലും അഭിനയിക്കും. മോഹന്‍ലാലിനൊപ്പം ജനത ഗാരേജില്‍ അഭിനയിക്കാന്‍ അവസരം കിട്ടിയതിന്റെ സന്തോഷത്തിലാണ് ഇപ്പോള്‍ ഞാന്‍’. ഉണ്ണി മുകുന്ദന്‍ കൂട്ടിച്ചേര്‍ത്തു. കോരട്ടല ശിവയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. നിഷ്‌കളങ്കതയും പൗരുഷവുമുള്ള ഒരു വില്ലനെയാണ് ചിത്രത്തിലേക്ക് ആവശ്യമെന്ന് പറഞ്ഞപ്പോള്‍ മോഹന്‍ലാലാണത്രേ ഉണ്ണി മുകുന്ദന്റെ പേര് നിര്‍ദ്ദേശിച്ചത്.
Post Your Comments