മമ്മൂട്ടിയെ നായകനാക്കി മധുപാല്‍ സംവിധാനം ചെയ്യുന്ന കര്‍ണന്‍ എന്ന ചിത്രവും പൃഥ്വിരാജിനെ നായകനാക്കി ആര്‍ എസ് വിമല്‍ സംവിധാനം ചെയ്യുന്ന കര്‍ണനും തമ്മില്‍ മലയാള സിനിമയില്‍ ഒരു ക്ലാഷ് ഉണ്ടായിരുന്നു. ആ പ്രശ്‌നം പറഞ്ഞ് ഒരു വിധം ശരിയാക്കിയപ്പോള്‍ ഇതാ അടുത്ത പ്രശ്‌നം. പൃഥ്വിരാജിനെ നായകനാക്കി ജിനു എബ്രഹാം ആദം എന്ന പേരില്‍ ഒരു ചിത്രം പ്രഖ്യാപിച്ചതാണ് ഇപ്പോഴത്തെ പ്രശ്‌നം. നവാഗതനായ സമര്‍ ഇതേ പേരില്‍ ഒരു ചിത്രം ഒരുക്കി കൊണ്ടിരിയ്ക്കുകയാണ്. വൈകാതെ തിയേറ്ററിലെത്തും. സമറിന് എന്താണ് പറയാനുള്ളതെന്ന് നോക്കാം. നവാഗതനായ ജിനു എബ്രഹാമാണ് പൃഥ്വിരാജിനെ നായകനാക്കി ആദം എന്ന ചിത്രം പ്രഖ്യാപിച്ചിരിക്കുന്നത്. അതിന് മുമ്പേ സമര്‍ ആദം എന്ന തന്‍റെ ചിത്രത്തിന്‍റെ പണി തുടങ്ങിയിരുന്നു. രണ്ട് ചിത്രങ്ങളുടെയും കഥയും പേരും സമാനമാണെന്നാണ് സോഷ്യല്‍ മീഡിയയിലെ ചര്‍ച്ച. “ഞാനും ഒരു പൃഥ്വിരാജ് ആരാധകനാണ്, ഈ വിഷയത്തില്‍ ഒരു പ്രശ്‌നമുണ്ടായാല്‍ പൃഥ്വിരാജിനോട് ഞാന്‍ മാപ്പ് ചോദിക്കും” സമര്‍ പറഞ്ഞു. ഇരുട്ടിന്‍റെ ശക്തിയുടെ രാജാവായ ലൂസിഫറിനെ ആരാധിക്കുന്നവരുടെ കഥയാണ് സമറിന്‍റെ ആദം. സമര്‍ തന്നെ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രം സ്‌നേഹ സി.ജെ ആണ് നിര്‍മ്മിയ്ക്കുന്നത്.
Post Your Comments