ചെന്നൈ : സംഗീതസംവിധായകന് ജോണ്സണ് മാഷിന്റെ മകള്‍ ഷാന്‍ ജോണ്സണ് അന്തരിച്ചു. താമസസ്ഥലത്ത് മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. രാത്രി ശാരീരിക അസ്വാസ്ഥ്യം ഉണ്ടായപ്പോള്‍ മുറിയില്‍ തനിച്ചായതാണ് മരണകാരണം എന്ന് സംശയിക്കുന്നു. കൂടുതല്‍ വ്യക്തമായിട്ടില്ല. ചെന്നൈയിലാണ് ഷാന്‍ ജോലി ചെയ്തിരുന്നത്. കഴിഞ്ഞ ദിവസം ഒരു പാട്ട് റെക്കോര്‍ഡ് ചെയ്തിരുന്നു. അതിനുശേഷം മുറിയില്‍ വന്ന് ഉറങ്ങാന്‍ കിടന്നതായിരുന്നു. ബാക്കി റെക്കോര്‍ഡിംഗ് ഇന്ന് പൂര്ത്തിയാക്കെണ്ടാതായിരുന്നു. മൃതദേഹം തൃശ്ശൂരില്‍ എത്തിക്കുവാന്‍ ബന്ധുക്കള്‍ ശ്രമിക്കുന്നുണ്ട്.
Post Your Comments