ചോദ്യം ഒരു ആരാധകന്റെയാണ്. തീര്‍ത്തും പ്രസക്തിയുള്ള ചോദ്യം. തൊട്ടതെല്ലാം പൊന്നാക്കുന്ന പൃഥ്വി ഇതിനോടകം തന്നെ എട്ടോളം സിനിമകളില്‍ കരാറൊപ്പിട്ടു കഴിഞ്ഞു. പിന്നെയും പിന്നെയും അവസരങ്ങള്‍ ഒഴുകി വരുന്നു. പൃഥ്വിയടെ ഡേറ്റിനായി പ്രമുഖ സംവിധാകര്‍ വരെ ക്യു നില്ക്കുന്നു. ഇന്റസ്ട്രിയില്‍ ഏറ്റവും കൂടുതല്‍ വിമര്‍ശിക്കപ്പെട്ട നടനാണ് പൃഥ്വിരാജ്.
കഴിഞ്ഞ മൂന്ന് നാല് വര്‍ഷങ്ങളായി, കൃത്യമായി പറഞ്ഞാല്‍ 2012 മുതല്‍ പൃഥ്വിരാജ് തന്റെ സിനിമകളിലൂടെ വിമര്‍ശകര്‍ക്ക് മറുപടി നല്കി. സിനിമകള്‍ തിരഞ്ഞെടുക്കുന്നതില്‍ മുതല്‍ തുടങ്ങുന്നു പൃഥ്വിയുടെ വിജയം. 2011 ല്‍ റിലീസ് ചെയ്ത ഇന്ത്യന്‍ റുപിയുടെ വിജയത്തിന് ശേഷം പൃഥ്വിയ്ക്ക് പിന്നെയും പരാജയങ്ങളെ നേരിടേണ്ടി വന്നു. എന്നാല്‍ 2012 ല്‍ റിലീസ് ചെയ്ത അയാളും ഞാനും തമ്മില്‍ എന്ന ചിത്രത്തിന് ശേഷം തിരിഞ്ഞുനോക്കേണ്ടി വന്നിട്ടില്ല. സെല്ലുലോയ്ഡ്, മുംബൈ പൊലീസ്, മെമ്മറീസ്, അങ്ങനെ പാവാട വരെ വന്നു നില്ക്കുന്നു. ഇടയില്‍ ലണ്ടന്‍ ബ്രിഡ്ജ്, ടമാര്‍ പഠാര്‍ പോലുള്ള പരാജയങ്ങള്‍ വന്നു പെട്ടെങ്കിലും അപ്പോഴേക്കും പ്രേക്ഷകര്‍ പൃഥ്വിരാജ് എന്ന നടന്റെ കഴിവിനെ അംഗീകരിച്ചിരുന്നു.
നന്ദനം എന്ന ആദ്യ ചിത്രത്തിലൂടെ തന്നെ വിജയത്തിന്റെ മധുരം നുണഞ്ഞ പൃഥ്വിയ്ക്ക് തുടക്കക്കാരന്റെ പതര്‍ച്ചയോ എന്തോ ചില പാരജയങ്ങള്‍ വന്നുപെട്ടു. അതിനിടയില്‍ ഏഷ്യനെറ്റില്‍ വന്ന ഒരു അഭിമുഖത്തില്‍ പറഞ്ഞ ചില കാര്യങ്ങള്‍ കൂടെ ആയപ്പോള്‍ നടന് അഹങ്കാരമാണെന്ന് പറഞ്ഞു. പിന്നെ വിമര്‍ശനങ്ങളുടെ കുത്തൊഴുക്കായിരുന്നു. തൊടുന്നതെന്തിനെയും വിമര്‍ശിച്ചു. കളിയാക്കി. സോഷ്യല്‍ മീഡിയയിലൂടെയായിരുന്നു അധികവും. വിമര്‍ശനങ്ങളോട് ആദ്യമൊക്കെ പൃഥ്വിരാജ് പൊട്ടിത്തെറിച്ചിരുന്നു. അത് വിമര്‍ശകര്‍ക്ക് ആവേശം പകര്‍ന്നു. പിന്നെ പിന്നെ മൗനമാണ് ഉചിതമെന്ന് തോന്നിയതുകൊണ്ടോ എന്തോ, പൃഥ്വി മിണ്ടിയില്ല. തന്റെ കഴിവിനെ വിശ്വസിച്ചു. മികച്ച ചിത്രങ്ങള്‍ തിരഞ്ഞെടുത്ത്, തുടര്‍ച്ചയായി വിജയങ്ങള്‍ നേടി പൃഥ്വി വിമര്‍ശകര്‍ക്ക് മറുപടി നല്കി. പതിയെ പതിയ വിമര്‍ശിച്ചവരും പൃഥ്വിരാജിന് ജയ് വിളിക്കുന്നതാണ് പിന്നെ കണ്ടത്. എന്നു നിന്റെ മൊയ്തീന്റെ വിജയമാണ് ഇപ്പോള്‍ കേരളത്തില്‍ ഒരു പൃഥ്വിരാജ് തരംഗം സൃഷ്ടിക്കാന്‍ കാരണം. അതിന് ശേഷം അമര്‍ അക്ബര്‍ അന്തോണി, അനാര്‍ക്കലി, പാവാട എന്നീ ചിത്രങ്ങള്‍ തുടര്‍ച്ചയായി വിജയം നേടി.
ഇനിയാണ് രാജുവേട്ടാ, നിങ്ങള്‍ക്ക് ഉറങ്ങാന്‍ സമയമുണ്ടോ എന്ന ചോദ്യത്തിന് പ്രസക്തി. എട്ടോളം ചിത്രങ്ങളാണ് ഇപ്പോള്‍ പൃഥ്വിരാജിന്റേതായി അണിയറയില്‍ തയ്യാറെടുക്കുന്നത്. എന്ന് നിന്റെ മൊയ്തീന് ശേഷം ആര് എസ് വിമലും പൃഥ്വിയും ഒന്നിക്കുന്ന കര്ണന്, ബ്ലെസിയുടെ ആട് ജീവിതം, നവാഗതനായ പ്രദീപ് എം നാരായണന് സംവിധാനം ചെയ്യുന്ന വിമാനം, ഉറുമിയ്ക്ക് ശേഷം വീണ്ടും പൃഥ്വി ചരിത്രനായകനാകുന്ന കുഞ്ചിറക്കോട്ട് കാളി, മെമ്മറീസിന് ശേഷം പൃഥ്വിയും ജീത്തു ജോസഫും ഒന്നിക്കുന്ന ഊഴം, രാജീവ് രവിയുടെ ശിഷ്യന് സംവിധാനം ചെയ്യുന്ന എസ്ര, മലബാറിന്റെ ഫുട്ബോള്‍ ആവേശത്തെ കുറിച്ച് പറയുന്ന ബ്യൂട്ടിഫുള്‍ ഗെയിം.. അങ്ങനെ നീളും. ഡാര്‍വിന്റെ പരിണാമം, ജെയിംസ് ആന്റ് ആലീസ് എന്നിവയാണ് റിലീസിന് തയ്യാറെടുക്കുന്ന അടുത്ത രണ്ട് ചിത്രങ്ങള്‍ . രാജുവേട്ടന് ഉറക്കമുണ്ടോ എന്ന് ഒരു ആരാധകന് ചോദിച്ചപ്പോഴാണ് മറ്റൊരു ആരാധകന് ഉറങ്ങാതെ പൃഥ്വി അഭിനയിച്ച മറ്റൊരു ചിത്രത്തെ കുറിച്ച് ഓര്‍മിപ്പിച്ചത്. സെവന്ത് ഡേ എന്ന ചിത്രത്തിന്റെ ഷൂട്ടിങ് സമയത്ത് പൃഥ്വി ഉറക്കമിളച്ചിരുന്നിട്ടുണ്ടെന്ന് ഒരു അഭിമുഖത്തില്‍ സംസാരിക്കവെ സംവിധായകന് ശ്യാധര്‍ പറഞ്ഞിരുന്നു.
Post Your Comments