GeneralNEWS

രഞ്ജിനി ജോസിന്റെ പിതാവ് അറസ്റ്റില്‍

കൊച്ചി: വാടകയ്ക്ക് കാര്‍ എടുത്ത ശേഷം തിരികെ കൊടുക്കാത്ത സംഭവത്തില്‍ ഗായിക രഞ്ജിനി ജോസിന്റെ പിതാവ് അറസ്റ്റില്‍. മൂവാറ്റുപുഴ സ്വദേശിയായ പ്രിന്‍സ് എന്നയാളുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് രഞ്ജിനിയുടെ പിതാവ് ബാബു ജോസിനെ പൊലീസ് അറസ്റ്റ് ചെയ്തത്. പ്രിന്‍സിന്റെ കാര്‍ വാടകയ്ക്കെടുത്ത ശേഷം ബാബു മറിച്ചു വിറ്റു എന്നാണു പ്രിന്‍സിന്റെ ആരോപണം.15 ദിവസത്തേക്കെന്ന് പറഞ്ഞുവാങ്ങിയ കാര്‍ നിശ്ചിതദിവസം കഴിഞ്ഞിട്ടും തിരികെ നല്‍കാത്തതിനെ തുടര്‍ന്നാണ് പ്രിന്‍സ് പരാതിയുമായി മുന്നോട്ട് പോയത്. കോടതിയില്‍ ഹാജരാക്കിയ ബാബുവിനെ കാക്കനാട് ജയിലില്‍ റിമാണ്ട് ചെയ്തു.

സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട് രഞ്ജിനിയ്ക്കെതിരെയും പിതാവിനെതിരെയും മുന്‍പും ആരോപണങ്ങളുയര്‍ന്നിരുന്നു . വിവാഹാവശ്യത്തിനായി വാങ്ങിയ പതിനാറ് ലക്ഷം രൂപ രഞ്ജിനി തിരികെ നല്‍കിയില്ലെന്നായിരുന്നു പരാതി. ഉറപ്പിനായി നല്‍കിയ രണ്ട് ചെക്കുകളും പണമില്ലാതെ മടങ്ങിയതിനെത്തുടര്‍ന്നാണ് അന്ന് പരാതിക്കാരന്‍ കോ

shortlink

Post Your Comments


Back to top button