ബാഹുബലിയുടെ രണ്ടാം ഭാഗത്തിനായുള്ള കാത്തിരിപ്പിലാണ് സിനിമാലോകം. എന്നാല്‍ ബാഹുബലിയുടെ രണ്ടാം ഭാഗത്തിന്‍റെ ഷൂട്ടിംഗ് പ്രതിസന്ധിയിലാകുമെന്ന് ആണ് ഏറ്റവും പുതിയ റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. ആനയെ ആനിമല്‍ വെല്‍ഫെയര്‍ ബോര്‍ഡിന്‍റെ അനുമതിയില്ലാതെ ചിത്രീകരണ ആവശ്യങ്ങള്‍ക്ക് ഉപയോഗിച്ചു എന്ന പേരില്‍ തൃശ്ശൂര്‍ ആസ്ഥാനമായുള്ള ഹെറിറ്റെജ് ആനിമല്‍ ടാസ്ക് ഫോഴ്സാണ്. ബാഹുബലിക്കെതിരെ പരാതിയുമായി രംഗത്തെത്തിയത്.
തൃശ്ശൂരില്‍ നടന്ന “ബാഹുബലി 2″വിന്‍റെ ചിത്രീകരണത്തിനിടയില്‍ ആണ് ചിറയ്ക്കല്‍ കാളിദാസന്‍ എന്ന ആനയെ അണിയറപ്രവര്‍ത്തകര്‍ ഉപയോഗിച്ചത്. ഇത് 2001ലെ പെര്‍ഫോര്‍മിംഗ് ആനിമല്‍ രജിസ്ട്രേഷന്‍ റൂളിന്‍റെ ലംഘനമാണെന്നാണ് പരാതിയില്‍ പറയുന്നത്. നിര്‍മ്മാതാവിനും സംവിധായകനും എതിരെയാണ് പരാതി.
സിനിമയിലെ നായികയായ “അനുഷ്ക” ആയുധങ്ങള്‍ ഉപയോഗിച്ച് ആനയെ പരിക്കേല്‍പ്പിക്കുന്ന തരത്തിലുള്ള പ്രകടനങ്ങള്‍ നടത്തുന്നത് ചിത്രീകരിച്ചതായി പരാതിക്കാര്‍ പറയുന്നു. നാല് മണിക്കൂറോളം ഒരേ നില്‍പ്പില്‍ ആനയെ ഷൂട്ടിങ്ങിനായി ഉപയോഗിച്ചതായും പരാതിയുണ്ട്. പ്രധാനമന്ത്രി നരേന്ദ്രമോദിക്കും ഇവര്‍ പരാതി നല്‍കിയിട്ടുണ്ട്.
Post Your Comments