ക്വലാലമ്പൂര്‍ : തെന്നിന്ത്യന്‍ താരസുന്ദരി നയന്‍താരയെ മലേഷ്യന്‍ വിമാനത്താവളത്തില്‍ തടഞ്ഞുവെച്ചു. വിക്രം നായകനാവുന്ന ഇരുമുഖന്‍ എന്ന സിനിമയുടെ ചിത്രീകരണത്തിനായ് മലേഷ്യയില്‍ എത്തിയതായിരുന്നു നയന്‍താര. എന്നാല്‍ മലേഷ്യന്‍ വിമാനത്താവളത്തില്‍ നടിക്ക് നേരിടേണ്ടി വന്നത് ജീവിതത്തിലെ ഏറ്റവും വിഷമവും ബുദ്ധിമുട്ടേറിയതുമായ നിമിഷങ്ങള്‍.
പാസ്പോര്‍ട്ടിലെ പേരില്‍ കണ്ടെത്തിയ വ്യത്യാസത്തെ തുടര്‍ന്ന് നടിയെ എയര്‍പോര്‍ട്ട് അധികൃതര്‍ തടഞ്ഞുവയ്ക്കുകയായിരുന്നു. ഈ വിഷയം കാരണം വ്യാഴാഴ്ച വൈകിട്ട് മുതല്‍ വെള്ളിയാഴ്ച രാവിലെ വരെ താരത്തിന് എയര്‍പോര്‍ട്ടില്‍ തന്നെ നില്‍ക്കേണ്ടി വന്നു എന്നാണ് ഏറ്റവും പുതിയ റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. ഡയാന മറിയം കുര്യന്‍ എന്നാണ് നയന്‍താരയുടെ യഥാര്‍ത്ഥ പേര്.
പാസ്പ്പോര്ട്ടില്‍ നയന്‍താര എന്ന പേരായിരുന്നു ചേര്‍ത്തിരുന്നത്. ഇതാണ് അധികൃതരെ കുഴപ്പിച്ചത്. ഏറെ മണിക്കൂറുകള്‍ നിന്ന ശേഷമാണ് പ്രശ്നങ്ങള്‍ തീര്‍ത്തു താരത്തിനു പുറത്തുവരാനായത്.
Leave a Comment