ബാംഗ്ലൂര്‍: ലോകത്തെ ത്രസിപ്പിക്കുന്ന ബ്രിട്ടീഷ് റോക്ക് ബാന്‍ഡ് ‘കോള്‍ഡ് പ്ലേ’ യുടെ ഏറ്റവും പുതിയ മ്യൂസിക് വീഡിയോ ഇന്ത്യയെ കുറിച്ചാണ്. ‘ഹിം ഫോര്‍ ദ വീക്കെന്‍ഡ്’ എന്ന ഗാനം ഒരു ബ്രിട്ടീഷ് സഞ്ചാരിയുടെ ഇന്ത്യന്‍ അനുഭവമാണ് പകര്‍ത്തുന്നത്. കഴിഞ്ഞ മാസം 29-ന് പുറത്തിറങ്ങിയ ഈ വീഡിയോ അനുകൂലവും പ്രതികൂലവുമായ പ്രതികരണങ്ങളാല്‍ ഇപ്പോള്‍ തന്നെ ഏറെ വിവാദത്തിലായിക്കഴിഞ്ഞു.
‘കോള്‍ഡ് പ്ലേ’ യുടെ മുന്‍നിര താരം ക്രിസ് മാര്‍ട്ടിന്റെ കാഴ്ചകളിലൂടെയാണ് വീഡിയോ മുന്നോട്ട് പോവുന്നത്. പ്രമുഖ ഗായികയായ ബിയോണ്‍സ്, ബോളിവുഡ് താരം സോനം കപൂര്‍ എന്നിവര്‍ ദൃശ്യങ്ങളില്‍ കടന്നുവരുന്നുണ്ട്. ബോളിവുഡ് ചിത്രങ്ങളിലെ മിന്നിത്തിളങ്ങുന്ന നിറപ്പകിട്ടാര്‍ന്ന വസ്ത്രങ്ങളും ആഭരണങ്ങളും ആയാണ് ബിയോന്‍സ് ദൃശ്യങ്ങളില്‍ പ്രത്യക്ഷപ്പെടുന്നത്. അപ്രധാനമായ വേഷത്തില്‍ മിന്നിമറയുകയാണ് സോനം കപൂര്‍. ചടുലമായ സംഗീതവും അതിമനോഹരമായ വരികളും ത്രസിപ്പിക്കുന്ന മനോഹര ദൃശ്യങ്ങളും ആണ് ഈ മ്യൂസിക് വീഡിയോയെ പ്രേക്ഷക പ്രിയമാക്കുന്നത്.
വീഡിയോ പുറത്തിറങ്ങിയ നാള്‍ മുതല്‍ തന്നെ ഇന്ത്യന്‍ സോഷ്യല്‍ മീഡിയകളിലൂടെ വ്യാപകമായ പ്രതിഷേധവും വിമര്‍ശനവും ഉയര്‍ന്നു. ഇന്ത്യയെയും ഇന്ത്യക്കാരെയും മോശമായ് ചിത്രീകരിക്കുന്നതാണ് ഇതെന്നായിരുന്നു പ്രധാന വിമര്‍ശനം. എന്നാല്‍, ഇന്ത്യന്‍ അവസ്ഥകള്‍ ഇതുപോലെ ഒക്കെയാണ് എന്നും അവയെ രസകരമായി പകര്‍ത്തിയാല്‍ എന്ത് തെറ്റാനുള്ളത് എന്ന് മറ്റൊരു വിഭാഗവും അഭിപ്രായപ്പെട്ടു.
വീഡിയോ കാണാം….
Post Your Comments