മറ്റൊരു അന്യഭാഷാ നടി കൂടി മലയാളത്തിൽ എത്തുകയാണ്. സൂപ്പർ ഹിറ്റ് ചിത്രങ്ങളുടെ പുതിയ പര്യായം പ്രിഥ്വിരാജിൻറെ നായികയായാണ് പ്രിയ ആനന്ദ് മലയാളത്തിലേക്ക് എത്തുന്നത്. നവാഗതനായ ജയകൃഷ്ണനാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ഇസ്ര എന്നാണ് ചിത്രത്തിന് പേരിട്ടിരിക്കുന്നത്. പ്രിയയുടെ ആദ്യ മലയാള ചിത്രമാണിത്.
പ്രിഥ്വിയും പ്രിയ ആനന്ദുമാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത് എന്ന് ജയകൃഷ്ണൻ വ്യക്തമാക്കി. പ്രമുഖ ബോളിവുഡ് സംവിധായകൻ രാജ്കുമാർ സന്തോഷിയുടെ അസിസ്റ്റൻഡ് ആയി ജയകൃഷ്ണൻ പ്രവർത്തിച്ചിട്ടുണ്ട്. ഇസ്രയുടെ ഷൂട്ടിംഗ് മുംബൈ, കൊച്ചി, ശ്രീലങ്ക, ദുബായ് എന്നിവിടങ്ങളിലാണ് നിശ്ചയിച്ചിരിക്കുന്നത്. ചിത്രത്തിൻറെ തിരക്കഥ പൂർത്തിയാക്കിയതിനു ശേഷം കഥാപാത്രത്തോട് നീതിപുലർത്താൻ കഴിയുന്ന അഭിനേതാവിനെ അന്വേഷിക്കുകയായിരുന്നു. പ്രിഥ്വി മികച്ച അഭിനേതാവാണ് അത്കൊണ്ടാണ് പ്രധാന കഥാപാത്രമായ് അദ്ദേഹത്തെ തെരഞ്ഞെടുത്തതെന്ന് സംവിധായകൻ പറഞ്ഞു. സിനിമയുടെ കൂടുതൽ കാര്യങ്ങൾ വെളിപ്പെടുത്താൻ അദ്ദേഹം തയ്യാറായില്ല. ഇസ്രയുടെ ചിത്രീകരണം മെയിൽ കൊച്ചിയിൽ ആരംഭിക്കും.
Post Your Comments