BollywoodNEWS

അത് ഞാനല്ല എന്നെ ചതിച്ചതാണ് – സണ്ണി ലിയോണ്‍

ജാസ്മിന്‍ ഡിസൂസ സംവിധാനം ചെയ്യുന്ന പുതിയ ബോളിവുഡ് ചിത്രമാണ് വണ്‍ നൈറ്റ് സ്റ്റാന്റ്. സണ്ണി ലിയോണ്‍, തനൂജ് വിര്‍വാണി എന്നിവരാണ് ചിത്രത്തില്‍ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. എന്നാല്‍ അടുത്തിടെ ചിത്രത്തിന്‍റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ സോഷ്യല്‍ മീഡിയകളില്‍ പ്രചരിച്ചിരുന്നു. സണ്ണി ലിയോണ്‍ കടല്‍ തീരത്ത് ബിക്കിന് അണിഞ്ഞ് കിടക്കുന്നതാണ് ചിത്രത്തിന്‍റെ പോസ്റ്ററില്‍. എന്നാല്‍ ചിത്രത്തിന്‍റെ പോസ്റ്ററില്‍ കാണുന്ന ബിക്കിനി അണിഞ്ഞ ആള്‍ താന്‍ അല്ലെന്ന് സണ്ണി ലിയോണ്‍ പറയുന്നു. ഫോട്ടോഷോപ്പ് ഉപയോഗിച്ച് തന്‍റെ മുഖം കട്ട് ചെയ്ത് ഉപയോഗിച്ചിരിക്കുന്നതാണെന്നാണ് സണ്ണി ലിയോണിന്‍റെ വാദം. “ആരാണ് ഇത് ചെയ്തതെന്ന് എത്രയും വേഗം തന്നെ കണ്ടുപിടിക്കണം”- സണ്ണി ലിയോണ്‍ പറഞ്ഞു. സണ്ണി ലിയോണ്‍ ട്വിറ്ററിലൂടെയാണ് ചിത്രത്തിന്‍റെ പോസ്റ്ററിനെതിരെ പ്രതികരിച്ചത്.

shortlink

Post Your Comments


Back to top button