ഗുജറാത്ത്: ഷാരുഖ് നായകനാവുന്ന സിനിമയുടെ ചിത്രീകരണം നിര്‍ത്തിവയ്ക്കാന്‍ ആവശ്യപ്പെട്ട് ഗുജറാത്തിലെ ബുജി ജില്ലയില്‍ വിഎച്പി പ്രവര്‍ത്തകര്‍ പ്രതിഷേധം നടത്തി. അസഹിഷ്ണുത വിഷയത്തില്‍ വിശ്വ ഹിന്ദു പരിഷത്ത് അംഗങ്ങളാണ് ഷാരുഖ് ഖാന് നായകനാവുന്ന ഇപ്പോള്‍ ചിത്രീകരണം പുരോഗമിക്കുന്ന റായിസ് എന്ന ചിത്രത്തിന്റെ ചിത്രീകരണം തടഞ്ഞത്. ഏകദേശം 20-30 വി.എച്.പി പ്രവര്‍ത്തകരാണ് ഇന്നലെ ചിത്രീകരണ അനുമതി പിന്‍വലിക്കണം എന്ന് ജില്ലാ മേധാവികള്‍ക്ക് മെമ്മോറാന്‍ഡം നല്‍കിയത്. ജില്ലാകലക്ടറുടെ കാര്യാലയത്തിനു മുന്‍പിലും വ്യാപകമായ പ്രതിഷേധം നടന്നു. ഷാരുഖിനെതിരെ പ്രതിഷേധക്കാര്‍ മുദ്രാവാക്യം മുഴക്കുകയും അദ്ദേഹത്തിന്റെ പോസ്റ്ററുകള്‍ ചുട്ടെരിക്കുകയും ചെയ്തു.
Post Your Comments