വിജയ്‌യും കാജലും ആദ്യമായി ഒന്നിക്കുന്നത് എ ആര്‍ മുരുകദോസ് സംവിധാനം ചെയ്ത ‘തുപ്പാക്കി’ എന്ന ചിത്രത്തിലൂടെയാണ്. ചിത്രം സൂപ്പര്‍ ഹിറ്റായിരുന്നു. പിന്നീട് 2014ല്‍ ആര്‍ടി നെല്‍സണിന്റെ സംവിധാനത്തിലെ ‘ജില്ല’ എന്ന ചിത്രത്തിലൂടെ ഇരുവരും വീണ്ടും ഒന്നിച്ചു. വിജയ്ക്കൊപ്പം മോഹന്‍ലാലും കേന്ദ്ര കഥപാത്രത്തെ അവതരിപ്പിച്ച ഈ ചിത്രം വമ്പന്‍ ഹിറ്റായിരുന്നു. ഇപ്പോഴിതാ വിജയ്‌യും കാജലും വീണ്ടും ഒന്നിക്കുകയാണ്. വിജയ്‌യുടെ അറുപതാം ചിത്രമാണിത്. അഴകിയ തമിഴ് മകന്‍ സംവിധാനം ചെയ്ത ഭരതനാണ് പുതിയ ചിത്രം സംവിധാനം ചെയ്യുന്നത്. അറ്റ് ലി സംവിധാനം ചെയ്യുന്ന ‘തെറി’ എന്ന ചിത്രത്തിലാണ് വിജയ് ഇപ്പോള്‍ അഭിനയിച്ചുകൊണ്ടിരിക്കുന്നത്. സമന്തയും എമി ജാക്സണുമാണ് ചിത്രത്തില്‍ നായികമാരായി എത്തുന്നത്. കാജല്‍ ഇപ്പോള്‍ ജീവയുടെ ‘കവലൈ വേണ്ടാം’ എന്ന ചിത്രത്തില്‍ അഭിനയിക്കുന്നു. പുതിയ ചിത്രത്തിന്റെ ഷൂട്ടിങ് ഏപ്രിലില്‍ തുടങ്ങുമെന്നാണ് ഏറ്റവും പുതിയ റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.
Post Your Comments