മിസ്റ്റര്‍ ഫ്രണ്ട് എന്ന ചിത്രത്തിലൂടെയാണ് രേവതി സംവിധാന രംഗത്ത് എത്തുന്നത്. തുടര്‍ന്ന് മലയാളത്തിലും ഹിന്ദിയിലുമായി അഞ്ച് ചിത്രങ്ങള്‍ സംവിധാനം ചെയ്തു. മുംബൈ കട്ടിങ് എന്ന ഹിന്ദി ചിത്രമാണ് രേവതി ഒടുവില്‍ സംവിധാനം ചെയ്തത്. ഇപ്പോഴിതാ ഹിന്ദിയില്‍ കങ്കണ റണാവത് നായികയായി എത്തിയ ക്യൂന്‍ എന്ന ചിത്രം തെലുങ്കിലേക്കും തമിഴിലേക്കും റീമേക്ക് ചെയ്യാന്‍ ഒരുങ്ങുന്നു. രേവതിയ്ക്കൊപ്പം നടി സുഹാസിനിയുമുണ്ട്. ചിത്രത്തിന്റെ തിരക്കഥ ഒരുക്കുന്നത് സുഹാസിനിയാണത്രെ. 2014ല്‍ വികാസ് ബഹല്‍ സംവിധാനം ചെയ്ത ചിത്രമാണ് ക്യൂന്‍. ഒക്ടോബറിലാണ് ചിത്രത്തിന്റെ ഷൂട്ടിങ് ആരംഭിക്കുക.
Post Your Comments