വത്തിക്കാന്‍ സിറ്റി: കത്തോലിക്കാ സഭയുടെ പരമാധ്യക്ഷന്‍ ഫ്രാന്‍സിസ് മാര്‍പ്പാപ്പ സിനിമയില്‍ അഭിനയിക്കുവാന്‍ ഒരുങ്ങുകയാണ്. മാര്‍പ്പാപ്പയുടെ കഥാപാത്രം തന്നെ ആയിരിക്കും ചിത്രത്തിലും പോപ്പിന്.
സുവിശേഷത്തെ അടിസ്ഥാനമാക്കിയുള്ള കുടുംബ ചിത്രമായിരിക്കാം ഇത്. അതായത് യേശുവിന്‍റെ സന്ദേശം ലോകത്തിന്‍റെ സ്നേഹം പിടിച്ചുപറ്റിയ മാര്‍പാപ്പ വഴി ചലച്ചിത്രത്തിലൂടെ കുട്ടികളില്‍ എത്തിക്കാനാണ് നിര്‍മാതാവായ ആംബി പിക്ചേര്‍സ് ഡയറക്ടര്‍ അന്ത്രയാ ലെര്‍വോലിനോയുടെ ശ്രമം. സിനിമയുടെ തിരക്കഥ തയ്യാറാക്കിയത് ഗ്രേശ്യെല റോഡ്രിഗസ് ആണ്. ചിത്രത്തിന്‍റെ ചിത്രീകരണം ഇറ്റലിയില്‍ ഉടന്‍ തന്നെ ആരംഭിക്കും. സിനിമയില്‍ നിന്ന് കിട്ടുന്ന ലാഭം മുഴുവന്‍ അര്‍ജന്റീനയില്‍ സന്നദ്ധസേവന പ്രവര്‍ത്തനങ്ങള്‍ക്ക് ഉപയോഗിക്കും.
Post Your Comments