അസ്ഹര്‍ എന്ന ചിത്രത്തിന്‍റെ ചിത്രീകരണത്തിനിടെ ആണ് നടി നര്‍ഗീസ് ഫഖ്രിക്ക് ഇമ്രാന്‍ യാദൃശ്ചികമായി ഇമ്രാന്‍ ഹഷ്മി രക്ഷകനായത് . ഒരു സഹപ്രവര്‍ത്തകന്‍ എന്ന നിലയില്‍ ഇത് തന്‍റെ കടമയാണെന്ന് സംഭവങ്ങള്‍ക്ക് ശേഷം ഇമ്രാന്‍ പറഞ്ഞു .
ഇമ്രാനും നര്‍ഗീസും തമ്മിലുള്ള ഒരു രംഗം ചിത്രീകരിക്കുന്നതിനിടെ ഒരു വ്യക്തി തുടര്‍ച്ചയായ് നര്‍സിന്‍റെ ചിത്രങ്ങള്‍ എടുക്കുകയും വീഡിയോ റെക്കോര്‍ട് ചെയ്യുകയും ചെയ്തു . ഇത് നര്‍ഗീസിനെ വല്ലാതെ അലോസരപ്പെടുത്തിയിരുന്നു . ഇതേ കാരണത്താല്‍ ഏറെ സമയം ചിത്രീകരണം മുടങ്ങി . ഇത് മനസിലാക്കിയ ഇമ്രാന്‍ ആ വ്യക്തിയെ മാറ്റി നിര്‍ത്തി കാര്യങ്ങളുടെ ഗൌരവം പറഞ്ഞു മനസിലാക്കുകയും ചെയ്തു, അതിനു ശേഷം ഇദ്ദേഹം നര്‍ഗീസിനോട് ക്ഷമ പറഞ്ഞു . ചിത്രീകരണം ഈ സംഭവങ്ങള്‍ക്ക് ശേഷമാണ് പുനരാരംഭിച്ചത്
“ഒരാള്‍ തുടര്‍ച്ചയായ് നമ്മുടെ വീഡിയോ അല്ലെങ്കില്‍ ഫോറ് എടുക്കുമ്പോള്‍ നമ്മുടെ ശ്രദ്ധ അവിടെയ്ക്ക് തിരിയുകയും നമുക്ക് മറ്റു ജോലികളില്‍ ശ്രദ്ധ കേന്ദ്രീകരിക്കാന്‍ സാധിക്കാതെ വരികയും ചെയ്യും . ഞാന്‍ പലതവണ ആ വ്യക്തിയോട് ഇങ്ങനെ ചെയ്യരുതെന്ന സൂചന അംഗ്യങ്ങളില്‍ കൂടി നല്‍കിയിരുന്നു പക്ഷെ അദ്ദേഹം വീണ്ടും ചെയ്ത പ്രവര്‍ത്തികള്‍ തുടര്‍ന്നു . കുറച്ചു കഴിഞ്ഞപ്പോള്‍ മറ്റ് അണിയറപ്രവര്‍ത്തകരും അദ്ദേഹത്തോട് ഇത് നിര്‍ത്തുവാന്‍ പറഞ്ഞുവെങ്കിലും അയാള്‍ അത് ചെവിക്കൊള്ളാതെ വീണ്ടും ഇതേ പ്രവര്‍ത്തി തുടര്‍ന്നു . അപ്പോഴാണ് ഇമ്രാന്‍ അദ്ദേഹത്തെ വിളിച്ച് മാറ്റി നിര്‍ത്തി എന്തോ പറഞ്ഞത് , അത്ഭുതമെന്നു പറയട്ടെ അത് കേട്ട ശേഷം ആ വ്യക്തി മാപ്പ് പറയുകയും അവിടെ നിന്ന് പോവുകയും ചെയ്തു “- നര്‍ഗീസ് ഫഖ്രി മാധ്യമങ്ങളോട് സംഭവങ്ങള്‍ വിവരിച്ചു .
മുന്‍ഇന്ത്യന്‍ ക്രിക്കറ്റ് ടീം ക്യാപ്റ്റനും ഇതിഹാസ താരവുമായ മുഹമ്മദ് അസ്ഹറുദീന്‍റെ ജീവിത കഥയുടെ ദൃശ്യാവിഷ്കാരമാണ് അസ്ഹര്‍ എന്ന ചിത്രം .ഇമ്രാന്‍ ഹഷ്മി ആണ് ചിത്രത്തില്‍ അസ്ഹറുദീനെ അവതരിപ്പിക്കുന്നത് . അസ്ഹറുദ്ധീന്‍റെ രണ്ടാം ഭാര്യയായ സംഗീത ബിജ്ലാനിയെ ആണ് നര്‍ഗീസ് അവതരിപ്പിക്കുന്നത്. ടോണി ഡിസൂസ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ പ്രചി ദേശായി , ലാറ ദത്ത തുടങ്ങിയവരും പ്രധാന വേഷങ്ങള്‍ അവതരിപ്പിക്കുന്നു. 2015ല്‍ ടീസര്‍ റിലീസ് ചെയ്ത ഈ ചിത്രം ഏറെ നാളായ് ബോളിവുഡ് സിനിമാലോകം ഏറെ പ്രതീക്ഷയോടെയാണ് കാത്തിരിക്കുന്നത്. ഇക്കൊല്ലം മെയ് 13നാണ് ചിത്രം റിലീസ് ചെയ്യുന്നത് .
Post Your Comments