ജയറാമിന്റെ മകനായ കാളിദാസ് നായകനായി അരങ്ങേറ്റം കുറിക്കുന്ന ‘ഒരു പക്കാ കഥൈ’ എന്ന തമിഴ് സിനിമയുടെ ടീസർ പുറത്തിറങ്ങി. ഈ ചിത്രം തിരക്കഥയെഴുതി സംവിധാനം ചെയ്യുന്നത് ‘നടുവിലെ കൊഞ്ചം പക്കത്തെ കാണോം’ എന്ന സൂപ്പർഹിറ്റ് സിനിമയുടെ സംവിധായകനായ ബാലാജി ധരണീധരനാണ്. മേഘ ആകാശാണ് കാളിദാസിന്റെ നായികയായെത്തുന്നത്.
കൊച്ചു കൊച്ചു സന്തോഷങ്ങൾ എന്ന സിനിമയിലൂടെ ബാലതാരമായാണ് കാളിദാസ് ആദ്യമായി ക്യാമറയ്ക്ക് മുന്നിലെത്തിയത്. ഈ ചിത്രത്തിലെ അഭിനയത്തിന് മികച്ച ബാലതാരത്തിനുള്ള ദേശീയ പുരസ്കാരവും സ്വന്തമാക്കിയിരുന്നു. പിന്നീട് എന്റെ വീട് അപ്പൂന്റേം എന്ന സിനിമയിലും കാളിദാസ് ശ്രദ്ധേയമായ അഭിനയം കാഴ്ച വെയ്ക്കുകയുണ്ടായി. സ്റ്റാർ വിജയ് അവാർഡ് ഷോയിൽ നടന്മാരെ അനുകരിച്ചു കൊണ്ടുള്ള കാളിദാസിന്റെ പ്രകടനം സോഷ്യൽ മീഡിയയിൽ വലിയ ചലനം സൃഷ്ടിച്ചിരുന്നു. തുടർന്ന് ഡയറി മിൽക്കിന്റെ പരസ്യത്തിലും പ്രത്യക്ഷ്യപ്പെട്ടു. ഈയിടെ വിമാനത്തിൽ വെച്ച് രജനീകാന്തിനോടൊപ്പം എടുത്ത കാളിദാസിന്റെ സെൽഫിയും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.
Post Your Comments