Uncategorized

‘കലി’യുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ കാണാം ‘

ദുല്‍ഖര്‍ സല്‍മാനും സായി പല്ലവിയും പ്രധാന വേഷങ്ങളെ അവതരിപ്പിക്കുന്ന കലി എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ ഇറങ്ങി. ദുല്‍ഖര്‍ തന്നെയാണ് തന്റെ ഫേസ്ബുക്ക് പേജിലൂടെ പോസ്റ്റര്‍ പുറത്തു വിട്ടത്. ഇന്നൊരു വിശേഷ ദിവസമാണെന്നും, താന്‍ സിനിമാ ഇന്‍ഡസ്ട്രിയിലെത്തിയിട്ട് നാല് വര്‍ഷം തികയുകയാണെന്നും പോസ്റ്ററിനൊപ്പം ദുല്‍ഖര്‍ കുറിച്ചിട്ടുണ്ട്.സമീര്‍ താഹിറാണ് ‘കലി’ സംവിധാനം ചെയ്യുന്നത്. സമീര്‍ താഹിര്‍ സംവിധാനം ചെയ്ത ‘നീലാകാശം, പച്ചക്കടല്‍, ചുവന്ന ഭൂമി’യിലും ദുല്‍ഖര്‍ തന്നെയായിരുന്നു നായകന്‍. ശ്രീനാഥ് രാജേന്ദ്രന്‍ സംവിധാനം ചെയ്ത ‘സെക്കന്റ് ഷോ’യിലൂടെയായിരുന്നു ദുല്‍ഖറിന്റെ സിനിമാലോകത്തേക്കുള്ള അരങ്ങേറ്റം. നാല് വര്‍ഷം കൊണ്ട് പതിനെട്ട് ചിത്രങ്ങളില്‍ താരം വേഷമിട്ടു കഴിഞ്ഞു.

So here’s the 1st look of my 2nd film with Sameer Ikka on a special day, today the 3rd of February marking my 4th year in the Industry !!! ☺️☺️☺️??????

Posted by Dulquer Salmaan on Wednesday, February 3, 2016

shortlink

Related Articles

Post Your Comments


Back to top button