മധു, ഷീല എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ഷീലയുടെ തന്നെ സംവിധാനത്തിൽ പിറന്ന ചിത്രമായിരുന്നു യക്ഷഗാനം. പിന്നീട് ആയിരം ജന്മങ്ങൾ എന്ന പേരിൽ ഈ ചിത്രം തമിഴിൽ റീമേക്ക് ചെയ്യാന്‍ മുത്തുരാമന്‍ എന്നയാൾ അനുവാദം നേടിയിരുന്നു. ആയിരം ജന്മങ്ങള്‍ വളരെ മികച്ച വിജയം നേടിയിരുന്നു തമിഴില്‍ . എന്നാല്‍ ചിത്രം ഇപ്പോള്‍ തങ്ങളുടെ അനുമതിയില്ലാതെയാണ് അരണ്‍മനൈ 2 എന്ന പേരില്‍ ഖുശ്ബുവിന്‍റെ ഭര്‍ത്താവും തമിഴ് സിനിമാ സംവിധായകനുമായ സുന്ദര്‍ സി റീമേക്ക് ചെയ്തിരിക്കുന്നത് എന്നാണ് ഇപ്പോള്‍ യക്ഷഗാനം സിനിമയുടെ നിര്‍മ്മാതാവിന്‍റെ മകനായ ഹേമന്ത് കുമാര്‍ പരാതി നല്‍കിയിരിക്കുന്നത് . തന്‍റെ അച്ഛന്‍ യക്ഷഗാനം തമിഴിലേക്ക് റീമേക്ക് ചെയാനുള്ള അനുവാദം മാത്രമാണ് മുത്തുരാമന് നല്‍കിയിരിക്കുന്നത് എന്നും , ആയിരം ജന്മങ്ങള്‍ എന്ന പേരില്‍ അത് ചെയ്തു എന്നും ഇപ്പോള്‍ അരണ്‍മനൈ 2 ചിത്രം തയ്യാറാക്കാന്‍ തങ്ങളോട് ആണ് അനുവാദം വാങ്ങേണ്ടതെന്നും ചിത്രത്തിന്‍റെ അണിയറപ്രവര്‍ത്തകര്‍ അത് ചെയ്തില്ലെന്നും അതിനാലാണ് പരാതി കൊടുക്കുന്നതെന്നും യക്ഷഗാനം സിനിമയുടെ നിര്‍മാതാവിന്‍റെ മകന്‍ ഹേമന്ത് കുമാര്‍ മാധ്യമങ്ങളോട് പറഞ്ഞു
Post Your Comments