GeneralKollywoodNEWS

നമിതയ്ക്ക് വിവാഹം വേണ്ട !! എന്താണ് കാര്യം ?!

ഒരുകാലത്ത് തമിഴ് സിനിമാലോകത്തെ തന്‍റെ സൗന്ദര്യത്തില്‍ തളച്ചിട്ട താരമാണ് നമിത. നമിതയുളള ഒരു ഗാനരംഗമെങ്കിലുമുണ്ടെങ്കില്‍ സിനിമ വിജയിക്കാന്‍ പിന്നെ വേറൊന്നും വേണ്ടെന്ന അലിഖിത നിയമവും അക്കാലത്തുണ്ടായിരുന്നു. എന്നാല്‍ പെട്ടെന്നൊരുനാള്‍ താരത്തെ കാണാതായി. തടി കൂടിയതോടെ അവസരങ്ങള്‍ കുറഞ്ഞതാണ് ഈ ഗുജറാത്തി സുന്ദരിയെ സിനിമയില്‍ നിന്നകറ്റിയത്. കുറച്ച് മാസങ്ങള്‍ക്ക് മുന്‍പ് തടിയൊക്കെ കുറച്ച് കൂടുതല്‍ സുന്ദരിയായെത്തിയ താരം ആരാധകരെ ഞെട്ടിച്ചിരുന്നു. ശക്തമായ രണ്ടാംവരവിനുളള തയാറെടുപ്പിലാണ് താരമെന്ന ഗോസിപ്പുകളും ശക്തമാകെയാണ് തനിക്ക് വിവാഹമേ വേണ്ടെന്നു പറഞ്ഞു നമിത രംഗത്തെത്തിയിരിക്കുന്നത്.

നിരവധി വിവാഹാലോചനകള്‍ വരുന്നുണ്ട്. പക്ഷേ ഇപ്പോള്‍ ആരാധകരുടെ സ്നേഹം ആസ്വദിക്കാനാണ് താത്പര്യമെന്നാണ് നമിത പറഞ്ഞത്. വടിവുദയന്‍ സംവിധാനം ചെയ്യുന്ന പൊട്ടു എന്ന ചിത്രത്തില്‍ ദുര്‍മന്ത്രവാദിനിയായാണ് താരം ഇപ്പോള്‍ അഭിനയിച്ചുകൊണ്ടിരിക്കുന്നത്. ഭരത്, മനീഷ യാദവ്, ഇനിയ തുടങ്ങിയവരാണ് ചിത്രത്തില്‍ പ്രധാനവേഷത്തിലെത്തുന്നത്. തിരിച്ചുവരവിനായി 96 കിലോ ഭാരത്തില്‍ നിന്ന് 23 കിലോയാണ് നമിത കുറച്ചത്.

shortlink

Related Articles

Post Your Comments


Back to top button