സണ്ണി ലിയോണ്‍ ഇരട്ട വേഷത്തില്‍ നായികയായെത്തിയ എ സര്‍ട്ടിഫിക്കറ്റ് ചിത്രം മസ്തിസാദെയ്ക്ക് സെന്‍സര്‍ ബോര്‍ഡ് കത്രിക വച്ചത് 381 രംഗങ്ങളില്‍. പഞ്ചാബ്, ഹരിയാന ഹൈക്കോടതികളില്‍ കേന്ദ്ര സര്‍ക്കാര്‍ അറിയിച്ചതാണ് ഇക്കാര്യം. മസ്തിസാദെ കൂടാതെ ആദ്യ അശ്ലീല കോമഡി ചിത്രമെന്ന ലേബലോടെ എത്തിയ ക്യാ കൂള്‍ ഹേ ഹം 3 എന്ന ചിത്രത്തിലെ 139 രംഗങ്ങളും സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് ഫിലിം സര്‍ട്ടിഫിക്കേഷന്‍ മുറിച്ചുനീക്കിയിരുന്നു. രാകേഷ് ജ്യോതി ഫൗണ്ടേഷന്‍ എന്ന സംഘടന ഈ ചിത്രങ്ങള്‍ക്കെതിരേ സമര്‍പ്പിച്ച പരാതിയുടെ വാദത്തിനിടെയാണ് കേന്ദ്രം ഇക്കാര്യം കോടതിയെ അറിയിച്ചത്. ചിത്രത്തില്‍ അശ്ലീലരംഗങ്ങളുടെ അതിപ്രസരമുണ്ടെന്നും അത് നിരോധിക്കണമെന്നും ആവശ്യപ്പെട്ടാണ് സംഘടന പരാതി നല്‍കിയത്. 107 രംഗങ്ങളില്‍ കത്രിക വയ്ക്കാമെന്നാണ് നിര്‍മാതാവ് ആവശ്യപ്പെട്ടതെങ്കില്‍ 32 രംഗങ്ങള്‍ കൂടിയാണ് ബോര്‍ഡ് മുറിച്ചുനീക്കാന്‍ ആവശ്യപ്പെട്ടത്. എ സര്‍ട്ടിഫിക്കറ്റോടെയാണ് വെളളിയാഴ്ച തിയേറ്ററില്‍ എത്തിയിരുന്നു . മന്ദന കരീമിയാണ് ചിത്രത്തിലെ നായിക.
മസ്തിസാദെയില്‍ നിര്‍മാതാവ് ആവശ്യപ്പെട്ട 349 മുറിച്ചുനീക്കല്‍ കൂടാതെ ബോര്‍ഡ് 32 സീനുകള്‍ കൂടി മുറിച്ചു നീക്കാന്‍ ആവശ്യപ്പെട്ടിരുന്നു. വെളളിയാഴ്ച എ സര്‍ട്ടിഫിക്കറ്റോടെ ചിത്രം തിയേറ്ററുകളിലെത്തി . അതേസമയം, പൊതുജനങ്ങളെ കാണിക്കാനാവില്ലെന്നു പറഞ്ഞു പാകിസ്ഥാനില്‍ ചിത്രം നിരോധിച്ചിരുന്നു
Post Your Comments