CinemaGeneralNEWS

മാതാ അമൃതാനന്ദമയി ദേവി പറഞ്ഞത് കൊണ്ട് മാത്രമാണ് ക്യാമറയ്ക്ക് മുന്നില്‍ വീണ്ടും വന്നത് ; നടി ആനി

വിവാഹശേഷം സിനിമയില്‍ നിന്നും വിട്ടുനിന്ന ആനി വര്‍ഷങ്ങള്‍ക്ക് ശേഷമാണ് അമൃത ടിവിയിലെ ആനീസ് കിച്ചണ്‍ എന്ന പരിപാടിയിലൂടെ കാമറയ്ക്ക് മുന്നില്‍ എത്തുന്നു. എന്നാല്‍ ആനീസ് കിച്ചണ്‍ എന്ന പരിപാടിയില്‍ എത്തിയത് മാതാ അമൃതാനന്ദമയി പറഞ്ഞതുകൊണ്ട് മാത്രമാണ്. അമ്മയോട് നോ പറയാന്‍ പറ്റാത്തത് കൊണ്ട് മാത്രമാണ് ഈ പരിപാടിയില്‍ പങ്കെടുത്തതെന്നും പ്രമുഖ മാധ്യമത്തിനു നല്‍കിയ അഭിമുഖത്തില്‍ പറയുന്നു. എന്നാല്‍ ഇനിയൊരിക്കലും സിനിമയിലേക്ക് ഇല്ലെന്നും നടി വ്യക്തമാക്കുന്നു. ‘സിനിമയാണ് ഇന്നും ഞങ്ങളുടെ ചോറ്. സിനിമയോടുള്ള നന്ദിയും കടപ്പാടും എന്നുമുണ്ട്. പക്ഷേ വിവാഹത്തിനുശേഷം വീട്ടമ്മയായി കഴിയാനാണ് ഞാന്‍ ഇഷ്ടപ്പെട്ടത്. അന്നും ഇന്നും അങ്ങനെ തന്നെ. ഷാജിയേട്ടന്റെ ഭാര്യ എന്നറിയപ്പെടാനാണ് ഞാന്‍ ആഗ്രഹിക്കുന്നത്. എന്റേതായ കരിയറോ ജീവിതമോ ഒന്നും ഞാന്‍ ആഗ്രഹിച്ചിട്ടേയില്ല.’ എന്നും ആനി കൂട്ടിചേര്‍ത്തു .

shortlink

Post Your Comments


Back to top button