BollywoodCinemaNEWS

ഇന്ത്യയില്‍ അസഹിഷ്ണുത ഉണ്ടെന്നു ഞാന്‍ ഒരിക്കലും പറഞ്ഞിട്ടില്ല ; ആമിര്‍ ഖാന്‍

ഇന്ത്യയില്‍ അസഹിഷ്ണുത വളരുന്നു എന്ന് കഴിഞ്ഞകൊല്ലം പറഞ്ഞ ആമിര്‍ ഖാന്‍ തന്‍റെ തിരുത്തിയ നിലപാടുമായ് രംഗത്ത് . ഇന്ത്യയില്‍ അസഹിഷ്ണുത ഉണ്ടെന്നു താന്‍ ഒരിക്കലും പറഞ്ഞിട്ടില്ലെന്ന് ആമിര്‍ ഖാന്‍ . എന്നാല്‍ എന്തോ ചില മോശപ്പെട്ട കാര്യങ്ങള്‍ വളരുന്നു എന്നാണ് താന്‍ ഉദേശിച്ചത് എന്നും ആമിര്‍ പറഞ്ഞു . രംഗ് ദേ ബസന്തി എന്ന ബോളിവുഡ് സിനിമയുടെ പത്താം വാര്‍ഷിക ആഘോഷ ചടങ്ങുകള്‍ക്ക് ഇടയിലാണ് ആമിര്‍ ഖാന്‍ അസഹിഷ്ണുതാ വിഷയത്തില്‍ തന്‍റെ നിലപാട് വ്യക്തമാക്കിയത് . തന്‍റെ മുന്‍ പരാമര്‍ശം പലരെയും വേദനിപ്പിച്ചു . തനിക്കും ഒരുപാട് വേദന ഉണ്ടായെന്നും അദ്ദേഹം പറഞ്ഞു . തന്‍റെ പരാമര്‍ശത്തില്‍ വേദനിച്ചവരുടെ വികാരം മനസിലാക്കുന്നു . താന്‍ ഒരിക്കലും രാജ്യം വിട്ടു പോവുകയില്ല , അങ്ങനെ താന്‍ പറഞ്ഞിട്ടുമില്ല . താന്‍ പറഞ്ഞത് സന്ദര്‍ഭത്തില്‍ നിന്നും അടര്‍ത്തി എടുത്ത് വ്യാഖ്യാനിക്കുകയായിരുന്നു എന്നും ആമിര്‍ ഖാന്‍ കൂട്ടിച്ചേര്‍ത്തു . തന്‍റെ ജനനം ഇന്ത്യയിലാണ് മരണവും ഇന്ത്യയില്‍ തന്നെ ആയിരിക്കുമെന്നും ആമിര്‍ ഖാന്‍ വ്യക്തമാക്കി . ഇന്ത്യ വിട്ടു പോകുന്നതിനെ പറ്റി ഒരിക്കലും താനോ തന്‍റെ ഭാര്യയോ അങ്ങനെ ചിന്തിച്ചിട്ടോ തീരുമാനിച്ചിട്ടോ ഇല്ലെന്നും ആമിര്‍ ഖാന്‍ പറഞ്ഞു . ഈ രാജ്യത്ത് നിന്നും രണ്ടാഴ്ച മാറി നിന്നാല്‍ പോലും തിരിച്ചു വരണമെന്ന് അതിയായ് ആഗ്രഹിക്കാറുണ്ട് എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു .

shortlink

Related Articles

Post Your Comments


Back to top button