Cinema

രാജി വച്ച ശേഷം ബാബു പോയത് ” പാവാട ” കാണാന്‍ ; പക്ഷെ കണ്ടത് ” ടു കണ്ട്രീസ് “

ബാര്‍ കോഴകേസില്‍ വിജിലന്‍സ് കോടതി അതിരൂക്ഷമായ പരാമര്‍ശം നടത്തിയതോടെ വാദപ്രവാദങ്ങള്‍ക്ക് നില്‍ക്കാതെ എക്സൈസ് , ഫിഷറീസ് , തുറമുഖ വകുപ്പ് മന്ത്രി സ്ഥാനം കെ ബാബു രാജി വച്ചു . അതിനു ശേഷം എറണാകുളം ഗസ്റ്റ് ഹൌസില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുമായ്‌ കൂടിക്കാഴ്ച . രാജി മുഖ്യമന്ത്രിക്ക് നല്‍കിയ ശേഷം മൂന്നുമണിക്ക് മാധ്യമങ്ങളെ കണ്ട് രാജിവച്ചതായ് വ്യക്തമാക്കി . ബാബു മന്ത്രിസ്ഥാനം രാജി വച്ചതോട് കൂടി യുഡിഎഫില്‍ ചര്‍ച്ചകള്‍ പൊടിപൊടിച്ചു . മാധ്യമങ്ങളും എതിര്കക്ഷികളും ഒക്കെ രാജി ആഘോഷിച്ചപ്പോള്‍ ബാബു നേരെ പോയത് സ്വന്തം വീട്ടിലേക്കാണ് . ലക്‌ഷ്യം ഒന്ന് മാത്രം . ഒരു സിനിമ കാണുക . കുടുംബസമേതം സെക്കന്റ്‌ ഷോയ്ക്ക് പോവാന്‍ തീരുമാനിച്ചു . ബാറുകള്‍ പൂട്ടുന്നതിന് മുന്‍പ് നടക്കുന്ന കഥയെന്ന ടാഗ് ടൈറ്റിലോട് കൂടി തുടങ്ങുന്ന പ്രിഥ്വിരാജ് നായകനാവുന്ന സൂപ്പര്‍ഹിറ്റ് ചിത്രം ” പാവാട ” കാണാന്‍ സ്വന്തം കാറില്‍ തീയറ്ററില്‍ എത്തി . തീയറ്ററില്‍ എത്തിയപ്പോള്‍ പാവാടയുടെ ഷോ ഇല്ലെന്നറിഞ്ഞ ബാബു ദിലീപ് , മംത മോഹന്‍ദാസ്‌ ചിത്രം ” ടു കണ്ട്രീസ് ” കണ്ടു മടങ്ങുകയായിരുന്നു .

വാര്‍ത്ത അറിഞ്ഞ് തീയറ്ററില്‍ എത്തിയ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കാനും ബാബു മടി കാണിച്ചില്ല . പാവാട കാണാനാണ് എത്തിയത് എന്നാല്‍ ചിത്രത്തിന് ഷോ ഇല്ലെന്ന് അറിഞ്ഞതോടെ ടൂ കണ്ട്രീസ് കാണാന്‍ തീരുമാനിക്കുകയായിരുന്നു . രാജി വച്ചതിന്‍റെ നിരാശ മാറാന്‍ അല്ല സിനിമയ്ക്ക് വന്നത് . പാവാട കാണാന്‍ നേരത്തെ തന്നെ തീരുമാനിച്ചതായിരുന്നു . എന്നാല്‍ ഷോ ഇല്ലാത്തത് കൊണ്ട് കാണാന്‍ സാധിച്ചത് ടു കണ്ട്രീസ് ആണ് . ചിത്രം വളരെ മികച്ചതായിരുന്നു എന്നും അദ്ദേഹം പറഞ്ഞു .

shortlink

Related Articles

Post Your Comments


Back to top button