ബാലതാരമായി അഭിനയരംഗത്ത് എത്തിയ മഞ്ജിമ നായിക വേഷത്തില്‍ എത്തിയ ചിത്രമായിരുന്നു ഒരു വടക്കന്‍ സെല്‍ഫി. ജി പ്രജിത്ത് സംവിധാനം ചെയ്ത് നിവിന്‍ പോളി നായകനായി എത്തിയ ചിത്രം സൂപ്പര്‍ഹിറ്റുമായി. വടക്കന്‍ സെല്‍ഫിയ്ക്ക് ശേഷം മലയാളത്തില്‍ നിന്ന് അവസരങ്ങള്‍ വന്നുവെങ്കിലും മഞ്ജിമ രണ്ടാമത്തെ ചിത്രം തെരഞ്ഞെടുത്തത് തമിഴില്‍ നിന്നായിരുന്നു. അതും ഗൗതം വാസുദേവന്റെ ചിത്രം. അച്ചം എന്‍പത് മടയമട എന്ന് പേരിട്ടിരിക്കുന്ന ചിത്രം റിലീസിന് ഒരുങ്ങുകയാണ്. ഇപ്പോഴിതാ മറ്റൊരു തമിഴ് ചിത്രത്തിലും മഞ്ജിമ നായികയായി എത്തുന്നു. ഉദയനിധിയെ നായകനാക്കി സുശീന്ദ്രന്‍ സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിലാണ് മഞ്ജിമ നായികയായി എത്തുന്നത്. വിഷ്ണുവും ചിത്രത്തില്‍ മറ്റൊരു പ്രധാന വേഷം അവതരിപ്പിക്കുന്നുണ്ട്.
കൂടാതെ ഗൗതം മേനോന്റെ അച്ചം എന്‍പത് മടയമടയുടെ തെലുങ്ക് പതിപ്പിലും മഞ്ജിമയാണ് നായിക വേഷം അവതരിപ്പിക്കുന്നത്. നാഗ ചൈതന്യയാണ് ചിത്രത്തില്‍ നായകനായി എത്തുന്നത്. ചിത്രവും റിലീസിന് ഒരുങ്ങി നില്‍ക്കുകയാണ്.
Post Your Comments