Cinema

നടന്‍ പ്രിഥ്വിരാജിനെതിരെയുള്ള കേസ് റദ്ദാക്കി

സിനിമയിലെ മദ്യപാന രംഗങ്ങളുമായ് ബന്ധപ്പെട്ട് നടന്‍ പ്രിഥ്വിരാജിനെതിരെയുള്ള കേസ് ഹൈക്കോടതി റദ്ദാക്കി . സെവന്‍ത് ഡേ എന്നാ സിനിമയിലെ മദ്യപാന രംഗങ്ങളില്‍ ‘മദ്യപാനം ആരോഗ്യത്തിനു ഹാനികരം’ എന്നാ നിയമപ്രകാരമുള്ള മുന്നറിയിപ്പ് എഴുതിക്കാണിച്ചില്ല എന്ന ആരോപണത്തിന്‍ മേലായിരുന്നു തിരുവനന്തപുരം ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയില്‍ ഹര്‍ജി സമര്‍പ്പിക്കപ്പെട്ടത് . കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് പ്രിഥ്വിരാജ് നല്‍കിയ ഹര്‍ജി മുഖാന്തരമാണ് ജസ്റ്റിസ് ബി.കെ കമാല്‍ പാഷയുടെ ഉത്തരവ് .

മദ്യം ആരോഗ്യത്തിനു ഹാനീകരം എന്ന മുന്നറിയിപ്പില്ലാതെ തിരുവനന്തപുരം ശ്രീവിശാഖില്‍ ചിത്രം പ്രദര്‍ശിപ്പിച്ചുവെന്ന കേസില്‍ പ്രിഥ്വിരാജ് നാലാം പ്രതിയായിരുന്നു . ഇത്തരം നിയമലംഘനങ്ങളില്‍ നടന് ബാദ്ധ്യതയുണ്ടെന്നു വന്നാല്‍ സിനിമയുടെ അണിയറ പ്രവര്‍ത്തകര്‍ക്കെല്ലാം ഇതില്‍ പങ്കുണ്ടെന്ന് വരും . ഇത് അപ്രായോഗികമാണ് നിയമപ്രകാരമുള്ള മുന്നറിയിപ്പുകളോടെ സിനിമ പ്രദര്‍ശിപ്പിക്കാന്‍ സിനിമാ നിര്‍മ്മാതാവിനും വിതരണക്കാരനുമാണ് ബാധ്യത . നായകനായാലും അല്ലെങ്കിലും ചിത്രത്തിലെ അഭിനേതാക്കളെ പ്രതിയാക്കാനാവില്ലെന്നും കോടതി പറഞ്ഞു .ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയിലെ കേസ് നടപടികള്‍ റദ്ദാക്കിക്കൊണ്ടുള്ള വിധിയും ഹൈക്കൊടതിയുടെ ഉത്തരവില്‍ പറയുന്നുണ്ട് .

shortlink

Related Articles

Post Your Comments


Back to top button