Uncategorized

കലോത്സവത്തില്‍ മത്സരമില്ലാത്ത കാലം സ്വപ്നം ; സുഗതകുമാരി ടീച്ചര്‍

തിരുവനന്തപുരം : രക്ഷിതാക്കളും കുട്ടികളും ഒന്നാംസ്ഥാനത്തിനു വേണ്ടി മത്സരിക്കാത്ത കലോത്സവം എന്ന ആഗ്രഹം സ്വപ്നമായ് അവശേഷിക്കുകയാണെന്ന് കവയത്രി സുഗതകുമാരി ടീച്ചര്‍ പറഞ്ഞു . കലോത്സവത്തോടനുബന്ധിച് ഗാന്ധിപാര്‍ക്കില്‍ നടക്കുന്ന സാംസ്കാരികോത്സവം ഉദ്ഘാടനം ചെയ്യുകയായിരുന്നു സുഗതകുമാരി ടീച്ചര്‍ . സ്വയം പ്രകാശനത്തിന്‍റെ മാത്രം വേദികളായ് കലോത്സവം മാറണം . കലയിലും സാഹിത്യത്തിലുമാക്കം എല്ലാ മേഖലകളിലും ഇന്ന് മത്സരമാണ്‌ . മത്സരത്തിനിടയില്‍ കുട്ടികളിലെ നന്മകളെല്ലാം ചോര്‍ന്നു പോവുകയാണ് . വഴിതെറ്റിയ കുട്ടികളുമായ് നിരവധി രക്ഷിതാക്കള്‍ ദിവസവും തന്‍റെ അടുത്തേക്ക് വരാറുണ്ട് . സ്കൂളുകള്‍ക്ക് സമീപ്പം ലഹരിവസ്തുക്കള്‍ ഇപ്പോഴും സുലഭമാണ് . ഇന്‍റര്‍നെറ്റിന്‍റെ ഭ്രാമാസക്തിയില്‍ നിന്നും കുട്ടികളെ മോചിപ്പിക്കേണ്ട സമയം അതിക്രമിച്ചുകഴിഞ്ഞുവെന്നും സുഗതകുമാരി ടീച്ചര്‍ പറഞ്ഞു . കലോത്സവ വിജയികള്‍ക്കുള്ള സമ്മാനങ്ങള്‍ വിദ്യാഭ്യാസ മന്ത്രി അബ്ദുറബ്ബ് വിതരണം ചെയ്തു . ഡോ ജോര്‍ജ് ഓണക്കൂര്‍ , വി കെ മധു , എ കെ അബ്ദുള്‍ഹക്കീം എന്നിവരും സംസാരിച്ചു .

shortlink

Related Articles

Post Your Comments


Back to top button