സിനിമകളില്‍ വിവേക് പഴയത്പോലെ സജീവമല്ലെങ്കില്‍ പോലും സാമൂഹ്യ പ്രവര്‍ത്തനങ്ങളുമായ് ബന്ധപ്പെട്ട് വളരെ സജീവമായ് പ്രവര്‍ത്തിക്കുന്നുണ്ട് . ഇപ്പോള്‍ അദ്ദേഹം തന്റെ കണ്ണുകള്‍ ദാനം ചെയ്യാന്‍ തീരുമാനിച്ചിരിക്കുകയാണ് . കുറച്ചുനാള്‍ മുന്‍പ് ദമ്പതികള്‍ തങ്ങളുടെ കാഴ്ചയില്ലാത്ത മകളുടെ ശസ്ത്രക്രിയക്ക് വേണ്ടി ധനസഹായം ആവശ്യപ്പെട്ടുകൊണ്ട് വിവേകിനെ സമീപിച്ചിരുന്നു . അതിനുശേഷമാണ് വിവേക് ഈ തീരുമാനം എടുത്തത് . അതിന്റെ ആദ്യപടിയായ് നേവി മുംബൈയിലെ ഒരു സ്വകാര്യ നേത്രചികിത്സാ ആശുപത്രിയും ഗവേഷക കേന്ദ്രവും ആരംഭിച്ച അന്ധതയ്ക്കെതിരെയുള്ള പോരാട്ടത്തില്‍ പങ്കാളി ആയിരിക്കുകയാണ് . അതിനിടെയാണ് തന്റെ കണ്ണുകള്‍ ദാനം ചെയ്യുമെന്ന പ്രതിജ്ഞ വിവേക് എടുത്തിരിക്കുന്നത് . ” ഒരാളെയെങ്കിലും അന്ധതയുടെ ലോകത്ത് നിന്ന് രക്ഷിക്കാന്‍ കഴിയുന്നതിനേക്കാള്‍ വലിയ നന്ദിപ്രകടനം ദൈവം അനുഗ്രഹിച്ചു നല്കിയ നിങ്ങളുടെ കാഴ്ച്ചയോടു നിങ്ങള്‍ക്ക് ചെയ്യാന്‍ സാധിക്കില്ല ” . അന്ധതയ്ക്കെതിരെ സാമൂഹ്യപരമായ വലിയൊരു ക്യാമ്പൈനും വിവേക് ലക്ഷ്യമിടുന്നുണ്ട് .
Post Your Comments