
മുംബൈ: ബോളിവുഡിലെ പ്രണയജോഡികളായ കത്രീന കൈഫും രണ്‍ബീര്‍ കപൂറും വഴക്കിട്ട് പിരിഞ്ഞെന്ന വാര്‍ത്ത കഴിഞ്ഞദിവസങ്ങളില്‍ ബോളിവുഡ് മാധ്യമങ്ങള്‍ പ്രസിദ്ധീകരിച്ചിരുന്നു. ഇരുവരും ഒരുമിച്ചു താമസിക്കുന്ന വീട്ടില്‍ നിന്നും രണ്‍ബീര്‍ സ്വന്തം വീട്ടിലേക്കും കത്രീന സിനിമയുടെ തിരക്കിലേക്കും പോയെന്നും വാര്‍ത്തിയിലുണ്ട്. അടുത്തിടെ ദീപിക പദുക്കോണുമായി രണ്‍ബീര്‍ കപൂര്‍ കൂടുതല്‍ അടുത്തതാണ് ഇവരുടെ പ്രണയത്തകര്‍ച്ചയ്ക്ക് ഇടയാക്കിയതെന്നാണ് റിപ്പോര്‍ട്ട്. വാര്‍ത്തകളോട് ഇരുവരും ഇതുവരെ പ്രതികരിച്ചിട്ടില്ലെങ്കിലും പ്രണയത്തകര്‍ച്ച സ്ഥിരീകരിക്കുന്ന രീതിയിലാണ് കത്രീന മാധ്യമങ്ങള്‍ക്ക് മറുപടി നല്‍കിയത്. തന്റെ പുതിയ സിനിമയായ ഫിതോറിന്‍റെ പ്രമോഷനുമായി ബന്ധപ്പെട്ട് നടത്തിയ വാര്‍ത്താ സമ്മേളനത്തിനിടെ വ്യക്തിപരമായ കാര്യത്തില്‍ പ്രതികരിക്കുന്നില്ലെന്നാണ് കത്രീന പറഞ്ഞത്. സംവിധായകന്‍ അഭിഷേക് കപൂറിനൊപ്പമായിരുന്നു കത്രീന. പ്രണയ സംബന്ധമായ ചോദ്യം ചോദിച്ചപ്പോള്‍ സംവിധായകന്‍ ആദ്യം വിഷയം മാറ്റിയെങ്കിലും പിന്നീട് കത്രീന പ്രതികരിക്കുകയായിരുന്നു. വ്യക്തിപരമായ കാര്യങ്ങള്‍ തുറന്നുപറയാതെ പ്രൊഫഷണലില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നതാണ് നല്ലതെന്നാണ് തന്റെ അനുഭവം പറയുന്നത്. അതുകൊണ്ടുതന്നെ വിഷയത്തില്‍ കൂടുതല്‍ പ്രതികരിക്കാനില്ലെന്നും കത്രീന പറഞ്ഞു. നേരത്തെ കത്രീനയുടെയും രണ്‍ബീറിന്റെയും ചിത്രങ്ങള്‍ പുറത്തുവിട്ടതിനെ തുടര്‍ന്ന് നടി മാധ്യമങ്ങള്‍ക്കെതിരെ ആഞ്ഞടിച്ചിരുന്നു.
Post Your Comments