ബോക്സ് ഓഫിസില്‍ പണംവാരി പ്രിഥ്വിരാജ് ജൈത്രയാത്ര തുടരുകയാണ് . കഴിഞ്ഞ വര്‍ഷവും പ്രിഥ്വി ചിത്രങ്ങളായ എന്ന് നിന്റെ മൊയ്തീനും , അമര്‍ അക്ബര്‍ ആന്റണിയും ആയിരുന്നു ബോക്സ്ഓഫീസ് അടക്കിവാണ ചിത്രങ്ങള്‍ . നാല് കോടിയാണ് മൂന്നു ദിവസം കൊണ്ട് പ്രിഥ്വിയുടെ” പാവാട ” നേടിയ കളക്ഷന്‍ . വലിയ പ്രമോഷന് ഒന്നുമില്ലാതെ ആയിരുന്നു പാവാടയുടെ റിലീസ് . അതുകൊണ്ട് തന്നെ ആദ്യ ദിവസം കളക്ഷന്‍ വളരെ കുറവായിരുന്നു , പക്ഷെ പിന്നീട് പറഞ്ഞും കെട്ടും ചിത്രത്തിന് പ്രേക്ഷകര്‍ കൂടുകയായിരുന്നു ഒപ്പം കളക്ഷനും . 31 ലക്ഷം രൂപയാണ് 2 ഒഴിവുദിനങ്ങളില്‍ മള്‍ട്ടിപ്ലക്സുകളില്‍ നിന്ന് മാത്രമായ് പാവാട വാരിക്കൂട്ടിയത് . അചാദിന് എന്ന മമ്മൂട്ടി ചിത്രത്തിന്റെ ദയനീയ പരാജയം വരുത്തിവച്ച ക്ഷീണത്തില്‍ നിന്ന് വലിയ മോചനമാണ് സംവിധായകന് ജി മാര്‍ത്താണ്ഡന്‍ തന്റെ പുതിയ ചിത്രമായ പാവാടയുടെ വന്‍വിജയം . മണിയന്‍പിള്ള രാജു നിര്‍മ്മിക്കുന്ന പത്താമത്തെ ചിത്രമാണ് പാവാട . അനൂപ് മേനോന് – പ്രിഥ്വിരാജ് കൂട്ടുകെട്ടിന്റെ വിജയം കൂടിയാണ് പാവാട . അനൂപ് മേനോന്റെ അഭിനയം വളരെ മികച്ചതായിരുന്നു . ടൈറ്റില്‍ വേഷമായ പാവാട ബാബു ആയാണ് അനൂപ് മേനോന് പാവാടയില്‍ അഭിനയിച്ചത് , പാമ്പ് ജോയ് ആയി പ്രിഥ്വിരാജും തകര്‍ത്തു .
Post Your Comments